അമേരിക്ക ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് : അഭിപ്രായ വോട്ടെടുപ്പിൽ എതിർ സ്ഥാനാർത്ഥിയേക്കാൾ പിന്നിലാണെങ്കിലും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലാതെ ട്രംപ് ; ട്രംപ് നൽകിയ ‘ഉറക്കംതൂങ്ങി’ എന്ന പേര് അന്വർത്ഥമാക്കും വിധം തെരഞ്ഞടുപ്പ് പ്രചാരണത്തിൽ ജോ ബിഡൻ

അമേരിക്ക ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് : അഭിപ്രായ വോട്ടെടുപ്പിൽ എതിർ സ്ഥാനാർത്ഥിയേക്കാൾ പിന്നിലാണെങ്കിലും ആത്മവിശ്വാസത്തിന് ഒരു കുറവുമില്ലാതെ ട്രംപ് ; ട്രംപ് നൽകിയ ‘ഉറക്കംതൂങ്ങി’ എന്ന പേര് അന്വർത്ഥമാക്കും വിധം തെരഞ്ഞടുപ്പ് പ്രചാരണത്തിൽ ജോ ബിഡൻ

Spread the love

സ്വന്തം ലേഖൻ

ന്യൂഡൽഹി : കോവിഡ് മഹാമാരിയ്ക്കും യുദ്ധഭീഷണികൾക്കുമിടയിൽ ലോക ശക്തിയായ അമേരിക്ക ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്. അഭിപ്രായ വോട്ടെടുപ്പുകളിൽ എതിർ സ്ഥാനാർത്ഥിയേക്കാൾ പുറകിലാണ് ട്രംപ്. എന്നാലും തെരഞ്ഞടുപ്പിൽ അത്മവിശ്വാസത്തിന് ഒരു കുറവുമില്ലാതെയാണ് ട്രംപ്.

പ്രചാരണം അവസാനിച്ച ഇന്നലെ പറന്നു നടന്ന് പ്രചാരണം നടത്തുകയായിരുന്നു ട്രംപ്. ഫലനിർണ്ണയത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ കെൽപുള്ള നോർത്ത് കരോലിന, പെനിസിൽവേനിയ, മിച്ചിഗൺ, വിസ്‌കോസിൻ എന്നീ രണഭൂമികളിലായിരുന്നു ട്രംപ് ഇന്നലെ പ്രചാരണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മുൻകാലങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്ത് ഇല്ലാതിരുന്ന തരത്തിൽ വൻസുരക്ഷയും രാജ്യത്ത് ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പ്രതിഷേധങ്ങളും മറ്റുമായി അക്രമങ്ങൾ സംഭവങ്ങൾ അരങ്ങേറിയേക്കാം എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

മിച്ചിഗനിൽ ഇന്നലെ നടന്ന അവസാനവട്ട റാലിയുടെ സമാപന സമ്മേളനത്തിൽ ജോ ബിഡൻ ചെറുതായൊന്ന് മയങ്ങിപ്പോയത് വലിയ വാർത്തകളാണ് സൃഷ്ടിച്ചത്. മുൻ പ്രസിഡണ്ട് ബാരക് ഒബാമ കൂടി ഉൾപ്പെട്ട പരിപാടിയിലായിരുന്നു ഇത് സംഭവിച്ചത്.

ആദ്യം സ്റ്റേജിലെത്തിയ ഒബാമ, ചെറിയൊരു പ്രസംഗത്തിനു ശേഷം ജോ ബിഡനെ സ്റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു.എന്നാൽ, പ്രചാരണത്തിന്റെ ക്ഷീണത്തിൽ ചെറുതായൊന്ന് മയങ്ങിപ്പോയ ബിഡൻ അതു കേട്ടില്ല. മൂന്നാമത്തെ തവണ വിളിച്ചപ്പോഴായിരുന്നു ഞെട്ടി ഉണർന്ന ബിഡൻ സ്റ്റേജിലെത്തിയത്.

കഴിഞ്ഞയാഴ്ച്ച നടന്ന അഭിപ്രയ വോട്ടെടുപ്പിൽ 42 ന് എതിരെ 52 പോയിന്റുകൾക്കണ് ബിഡൻ മുന്നിട്ട് നിന്നിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന 12 സംസ്ഥാനങ്ങളിൽ, അഭിപ്രായ വോട്ടിൽ ട്രംപ് നേട്ടം കൈവരിച്ചത് ബിഡൻ പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

അരിസോണ, ഫ്‌ളോറിഡ, ജോർജിയ, ലോവ, മെയ്‌നെ, മിച്ചിഗൻ, മിന്നെസൊട്ട, നോർത്ത് കരോലിന, ന്യു ഹാംപ്ഷയർ, നെവാഡ, പെനിസിൽവേനിയ, വിസ്‌കോൻസിൻ എന്നിവയാണ് തെരഞ്ഞെടുപ്പിൽ ചാഞ്ചാട്ടം തുടരുന്ന പന്ത്രണ്ട് സംസ്ഥാനങ്ങൾ. എങ്കിലും ഇവിടങ്ങളിൽ ഭൂരിപക്ഷമായ വെള്ളക്കാർ , തൊഴിലാളികൾ എന്നിവർക്കിടിയിൽ ട്രംപിന് പ്രീതി ഏറി വരികെയാണ്.

മുതിർന്ന പൗരന്മാർക്കിടയിലും സ്ത്രീകൾക്കിടയിലും ട്രംപിന്റെ ജനപ്രീതി കുറഞ്ഞുവരുന്നതായാണ് സർവ്വേയിൽ കാണുന്നത്. കോറോണ പ്രതിസന്ധിയും യുദ്ധഭീഷണികളും നിലനിൽക്കുന്ന സാഹചര്യത്തിൽ ലോകത്തിനെ സംബന്ധിച്ച് തന്നെ ഏറ്റവും പ്രാധാന്യമേറിയ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.