play-sharp-fill
മുഖം മൂടിയാൽ പാലില്ല..! കോറോണക്കാലത്ത് മുഖം മൂടിയ്ക്കു വിലക്കുമായി പാൽ വിതരണ കേന്ദ്രം; വിലക്ക് മെഡിക്കൽ കോളേജിൽ നിന്നും എത്തുന്ന ജീവനക്കാർക്ക്

മുഖം മൂടിയാൽ പാലില്ല..! കോറോണക്കാലത്ത് മുഖം മൂടിയ്ക്കു വിലക്കുമായി പാൽ വിതരണ കേന്ദ്രം; വിലക്ക് മെഡിക്കൽ കോളേജിൽ നിന്നും എത്തുന്ന ജീവനക്കാർക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊറോണക്കാലത്ത് മുഖംമൂടിയ്ക്കു വിലക്കുള്ള ഒരേ ഒരു സ്ഥലം കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കു പാൽ വിതരണം ചെയ്യുന്ന കേന്ദ്രമാണ് മുഖം മൂടി ധരിച്ച ജീവനക്കാർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അടക്കമുള്ള സംഘടനകൾ രോഗികളോ, രോഗികളുമായി അടുത്തിടപെഴകിയവരോ, രോഗം വരാതിരിക്കുന്നതിനായി സാധാരണക്കാരോ മാസ്‌ക് ധരിക്കണമെന്ന് നിർദേശിക്കുമ്പോഴാണ് ഇവിടെ മാസ്‌കിന് വിലക്ക്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവും രോഗികൾക്കു പാൽ വിതരണം ചെയ്യുന്നുണ്ട്. ആശുപത്രിയ്ക്കു പുറത്തെ വിതരണ കേന്ദ്രത്തിൽ നിന്നാണ് പാൽ ഇവിടെ എത്തിക്കുന്നത്. ആശുപത്രിയിലെ ജീവനക്കാർ തന്നെയാണ് ഇവിടെ പാൽ എത്തിക്കുന്നതിനു മുൻപന്തിയിൽ നിൽക്കുന്നതും. കോവിഡ് ബാധ സ്ഥിരീകരിച്ചവരും, സംശയത്തിൽ നിൽക്കുന്നവരുമായ നൂറുകണക്കിന് രോഗികൾ എത്തുന്ന സ്ഥലമാണ് മെഡിക്കൽ കോളേജ് ആശുപത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ചികിത്സിയ്ക്കുന്ന ഡോക്ടർമാരും, നഴ്‌സുമാരും, വാർഡുകളിൽ എത്തുന്ന ആശുപത്രി ജീവനക്കാരും അടക്കമുള്ളവർ ഇവിടെയുണ്ട്. ഇവരെല്ലാം സുരക്ഷാ ഉപകരണങ്ങൾ ധരിച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്. ആശുപത്രിയിലെ അവസ്ഥ നിയന്ത്രണ വിധേയമാണെങ്കിലും യാതൊരു കാരണവശാലും രോഗം പടരരുത് എന്നു നിർബന്ധമുള്ള ആരോഗ്യ വകുപ്പും, മെഡിക്കൽ കോളേജ് ആധികൃതരും കർശന നിലപാട് എടുത്ത് ജീവനക്കാർക്ക് മുഴുവൻ മാസ്‌ക് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ ആശുപത്രിയിൽ നിന്നും മാസ്‌ക് ധരിച്ച് എത്തിയതിന്റെ പേരിൽ രോഗികൾക്കു വിതരണം ചെയ്യാനുള്ള മാസ്‌ക് നൽകില്ലെന്ന് പാൽവിതരണ കേന്ദ്രത്തിലെ ജീവനക്കാരി പിടിവാശി പിടിക്കുന്നത്.

മാസ്‌ക് ധരിച്ചവരും രോഗികളാണ് എന്ന രീതിയിലാണ് ഈ ജീവനക്കാരി പെരുമാറുന്നത്. എന്നൽ, മാസ്‌ക് ധരിച്ചവർക്കു പാൽ നൽകുന്നതിലുള്ള വിലക്ക് പക്ഷേ, ഇതുവരെയും ആശുപത്രി അധികൃതർ അറിഞ്ഞിട്ടുമില്ല.