play-sharp-fill
സ്റ്റാന്‍ സ്വാമിയുടെ മരണം; കേന്ദ്ര സർക്കാരിനെതിരെ സഭ: സഭാ മുഖപത്രത്തിൽ സർക്കാരിനെതിരെ വിമർശനം

സ്റ്റാന്‍ സ്വാമിയുടെ മരണം; കേന്ദ്ര സർക്കാരിനെതിരെ സഭ: സഭാ മുഖപത്രത്തിൽ സർക്കാരിനെതിരെ വിമർശനം

സ്വന്തം ലേഖകൻ

കൊച്ചി: സ്റ്റാന്‍ സ്വാമി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം.

കെസിബിസി, സിബിസിഐ പോലുള്ള സഭയുടെ സമിതികള്‍ വിഷയത്തില്‍ വേണ്ടത്ര ഇടപെടല്‍ നടത്തിയില്ലെന്നും വിമര്‍ശനമുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാന്‍ സ്വാമിയുടേത് ജുഡീഷ്യല്‍ കൊലപാതകമാണെന്നും ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് സ്റ്റാന്‍ സ്വാമിയെന്നും സത്യദീപം വിമര്‍ശിച്ചു.

സ്റ്റാന്‍ സ്വാമിയുടെ ജാമ്യപേക്ഷയിലുള്ള വാദം അനന്തമായി നീട്ടി കൊണ്ടുപോയി. കൊവിഡ് വാക്സിന്‍ പോലും ഭരണകൂടം നല്‍കിയില്ല. ഭീകരവാദ വിരുദ്ധ നയങ്ങള്‍ സാധാരണക്കാരന്റെ മൗലിക അവകാശങ്ങള്‍ പോലും കവരുന്നു. നാട്ടിലെ സാധാരണക്കാരന്റെ പൗരവകാശങ്ങളെയാണ് മോദി ഭാരതം തടവിലാക്കിയതെന്നും സത്യദീപം വിമര്‍ശിച്ചു.