അലോട്ടി സംഘാഗം ജീമോന്റെ വളർച്ച തടഞ്ഞ് പൊലീസ്..! ലോറി തടഞ്ഞു നിർത്തി പണപ്പിരിവ്; വീടുകളിലെത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കാശ് ചോദിച്ച് വാങ്ങും; കാറിൽ കറങ്ങി നടന്ന് പൊലീസിനു നിരന്തരം തലവേദന സൃഷ്ടിച്ചു; ഒടുവിൽ മൂന്നു നില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ നാടകവും; ജീമോൻ പിടിയിലായത് നാടകീയമായി

അലോട്ടി സംഘാഗം ജീമോന്റെ വളർച്ച തടഞ്ഞ് പൊലീസ്..! ലോറി തടഞ്ഞു നിർത്തി പണപ്പിരിവ്; വീടുകളിലെത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കാശ് ചോദിച്ച് വാങ്ങും; കാറിൽ കറങ്ങി നടന്ന് പൊലീസിനു നിരന്തരം തലവേദന സൃഷ്ടിച്ചു; ഒടുവിൽ മൂന്നു നില കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ നാടകവും; ജീമോൻ പിടിയിലായത് നാടകീയമായി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗുണ്ടാ സംഘത്തലവൻ അലോട്ടി കഞ്ചാവ് കടത്തിയ കേസിൽ ജയിലിലായതിനു പിന്നാലെ, ഇയാളുടെ സംഘത്തിലെ രണ്ടാമനായ ജീമോനെയും പൊലീസ് കുടുക്കി. ഗാന്ധിനഗറിലും ഏറ്റുമാനൂരിലും കാറിലെത്തി ഭീഷണിമുഴക്കുകയും, അനധികൃതമായി പണപ്പിരിവ് നടത്തുകയും ചെയ്ത ജീമോനെ പിടികൂടാൻ പൊലീസ് ദിവസങ്ങളായി ശ്രമം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇയാളെ പിടികൂടിയത്. പൊലീസ് പിടികൂടാൻ എത്തിയപ്പോൾ ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കി മൂന്നു നില കെട്ടിടത്തിനു മുകളിൽ കയറി നിലയുറപ്പിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സംക്രാന്തിയിലെ മൂന്നു നില കെട്ടിടത്തിനു മുകളിലാണ് ജീമോൻ ആത്മഹത്യാ ഭീഷണി മുഴക്കി കയറിയത്. ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ വലംകയ്യായിരുന്നു ജീമോൻ. അലോട്ടി ജയിലിലായതോടെ ശേഷം ജീമോനായിരുന്നു ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായും നിയന്ത്രിച്ചിരുന്നത്. ഇതിനിടെ ദിവസങ്ങളായി മറ്റൊരു ഗുണ്ടാ നേതാവിന്റെ കാറിൽ ജീമോൻ പ്രദേശത്താകെ കറങ്ങി നടന്ന് ഭീഷണി മുഴക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ ഗാന്ധിനഗർ പൊലീസിനു പരാതിയും ലഭിച്ചിരുന്നു. തുടർന്നു ഗാന്ധിനഗർ പൊലീസ് പ്രതിയ്ക്കായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ജീമോൻ കഴിഞ്ഞ ദിവസം സംക്രാന്തി ഭാഗത്ത് വച്ച് മാലിന്യവുമായി പോയ ലോറി തടഞ്ഞു നിർത്തി, പണം ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാതെ തയ്യാറാകാതെ വന്നതോടെ ജീമോൻ ലോറിയുടെ മുന്നിലെ ചില്ല് അടിച്ചു തകർത്തു.

ഇവിടെ നിന്നും പോയ ജീമോൻ പ്രദേശത്തെ നിരവധി വീടുകളിൽ കയറുകയും ഭീഷണിപ്പെടുത്തുകയും, ചെയ്തിരുന്നു. ഇതേപ്പറ്റി നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ഗാന്ധിനഗർ പൊലീസ് ജീമോനെ തേടി എത്തിയത്. ഇതോടെയാണ് ഇയാൾ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളിൽ കയറിയത്. ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കിയ പ്രതിയെ, അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.