ഐ.പി.എല്ലില്‍ വീണ്ടും നൂറടിച്ച് ധോണി..! ബാറ്റ് കൊണ്ടല്ല, വിക്കറ്റിനു പിന്നില്‍ ധോണിയ്ക്കു നൂറ്

ഐ.പി.എല്ലില്‍ വീണ്ടും നൂറടിച്ച് ധോണി..! ബാറ്റ് കൊണ്ടല്ല, വിക്കറ്റിനു പിന്നില്‍ ധോണിയ്ക്കു നൂറ്

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

ദുബായ്: ഇന്ത്യന്‍ ടീമില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും, ധോണി ഇന്നും ഇന്ത്യന്‍ ആരാധകര്‍ക്കു തല തന്നെയാണ്. ഇത്തവത്തെ ഐപിഎല്ലില്‍ വിക്കറ്റിനു പിന്നില്‍ നൂറ് തികച്ചിരിക്കുകയാണ് ധോണി.

ധോണിക്ക് അപൂര്‍വ റിക്കാര്‍ഡ്. വിക്കറ്റിനു പിന്നില്‍ ധോണി ക്യാച്ചില്‍ സെഞ്ചുറി തികച്ചു.ലുന്‍ഗി എന്‍ഗിഡിയുടെ പന്തില്‍ മുംബൈ ഇന്ത്യന്‍സ് താരം കിറോണ്‍ പൊള്ളാര്‍ഡിന്റെ ക്യാച്ച് എടുത്തതോടെയാണ് ധോണി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഇംഗ്ലണ്ട് ലോകകപ്പിനു ശേഷം ധോണി കളത്തിലെത്തിയ ആദ്യ മത്സരമായിരുന്നു ഇത്. വിക്കറ്റിനു പിന്നില്‍ ഡൈവിംഗ് ക്യാച്ചിലൂടെയായിരുന്നു കൃണാല്‍ പാണ്ഡ്യയെ ധോണി മടക്കിയത്.

ഐ.പി.എല്ലില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് ധോണി . ദിനേഷ് കാര്‍ത്തിക്കാണ് ആദ്യമായി 100 ക്ലബ്ബിലെത്തുന്ന വിക്കറ്റ് കീപ്പര്‍. എന്നാല്‍ ഏറ്റവുമധികം സ്റ്റംപിങ്ങുകളും ഏറ്റവുമധികം പേരെ പുറത്താക്കിയതും ധോണി തന്നെയാണ്.