പുതുപ്പള്ളിയിലെ ‘പുതുപ്പുള്ളി’ക്കായി വിധിയെഴുത്ത്; ഒരുക്കങ്ങള്‍ പൂര്‍ണം; 7 മണിക്ക് വോട്ടെടുപ്പ്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ; വിജയപ്രതീക്ഷയിൽ മുന്നണികൾ

പുതുപ്പള്ളിയിലെ ‘പുതുപ്പുള്ളി’ക്കായി വിധിയെഴുത്ത്; ഒരുക്കങ്ങള്‍ പൂര്‍ണം; 7 മണിക്ക് വോട്ടെടുപ്പ്; 7 സ്ഥാനാർത്ഥികൾ; 182 ബൂത്തുകൾ; വിജയപ്രതീക്ഷയിൽ മുന്നണികൾ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഏഴുമണിയോടെ ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് സമാപിക്കും. ഏഴ് സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. 182 പോളിങ് ബൂത്തുകളില്‍ നാലെണ്ണം പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയിലാണ്.

എല്ലായിടത്തും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ഗ്രിഗോറിയന്‍ സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് മണര്‍കാട് യു.പി. സ്കൂളിലും വോട്ട് ചെയ്യാനെത്തും. 90,281 സ്ത്രീകളും 86,132 പുരുഷന്മാരുമടക്കം 1,76,417 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 957 കന്നിവോട്ടര്‍മാരും ഇക്കുറി പുതുപ്പള്ളിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ഏഴുമണിക്ക് കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിക്കും. നീണ്ട 52 വര്‍ഷം ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന മണ്ഡലം കൈവിടില്ലെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, പുതുപ്പള്ളി മാറ്റത്തിന് തയാറാണെന്നും മൂന്നാമങ്കത്തില്‍ ജനം വിജയിപ്പിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന് ബിജെപിയും കരുതുന്നു.

ഏറ്റവും കൂടുതൽ ബൂത്തുകളുള്ളത് അയർക്കുന്നത്തും വാകത്താനത്തുമാണ്. അയർക്കുന്നം വാകത്താനം പഞ്ചായത്തുകളിൽ 28 പോളിം​ഗ് ബൂത്തുകൾ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിം​ഗ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്,  13 എണ്ണം. പോളിം​ഗ് ബൂത്തിന്റെ 100 മീറ്റർ പരിധിയിൽ മൊബൈലിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 675 അം​ഗ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷ മേൽനോട്ട ചുമതല ജില്ല പൊലീസ് മേധാവിക്കും 5 ഡിവൈഎസ്പിമാർക്കുമാണ്. കൂടാതെ 64 അം​ഗ കേന്ദ്ര സായുധ പൊലീസ് സേനയെയും മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്.