കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്; ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നു ; പുറത്തെടുക്കാനുള ശ്രമം തുടരുന്നു

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്; ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിന്റെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നു ; പുറത്തെടുക്കാനുള ശ്രമം തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: സംവിധായകനും നടനുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ജോയ് മാത്യു ഉൾപ്പടെ രണ്ട് പേർക്ക് പരിക്കുണ്ട്. മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻ ഭാഗം വെട്ടി പൊളിച്ചു പുറത്തെടുക്കാനുള ശ്രമം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റ ജോയ് മാത്യുവിനെ അണ്ടത്തോട് ഡൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.