കോടികൾ മുടക്കിയിട്ടും എ.സി റോഡ് വെള്ളത്തിൽ തന്നെ…..! ആലപ്പുഴ- ചങ്ങനാശേരി റോഡിൽ വീണ്ടും വെള്ളംകയറി; നടപ്പാതയുൾപ്പെടെ വെള്ളത്തിനടിയിൽ; മഴ  കനത്താൽ ഗതാഗതം തടസപ്പെടാൻ സാധ്യത

കോടികൾ മുടക്കിയിട്ടും എ.സി റോഡ് വെള്ളത്തിൽ തന്നെ…..! ആലപ്പുഴ- ചങ്ങനാശേരി റോഡിൽ വീണ്ടും വെള്ളംകയറി; നടപ്പാതയുൾപ്പെടെ വെള്ളത്തിനടിയിൽ; മഴ കനത്താൽ ഗതാഗതം തടസപ്പെടാൻ സാധ്യത

സ്വന്തം ലേഖിക

ആലപ്പുഴ: കോടികൾ മുടക്കി വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാനാകും വിധം നിർമ്മിച്ച ആലപ്പുഴ- ചങ്ങനാശേരി റോഡിൽ വീണ്ടും വെള്ളംകയറി.

കിലോമീറ്ററുകളോളം നീളത്തിൽ നിർമ്മിച്ച നടപ്പാതയും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. രണ്ടടിയിലേറെ ഉയരത്തിൽ വെള്ളമുണ്ട് റോഡിൽ പലയിടത്തും. സമീപത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ ഇനിയും കനത്താൽ ഗതാഗതം തടസപ്പെടാൻ സാദ്ധ്യതയുണ്ട്. റോഡ് പുനർനിർമ്മിച്ച ശേഷം ആദ്യമായാണ് ഇത്രയും ജലനിരപ്പുയരുന്നത്.

മുൻകാലങ്ങളിൽ ഒരാഴ്ചയോളം തുടർച്ചയായി മഴ പെയ്താൽ മാത്രം വെള്ളം കയറിയിരുന്ന പ്രദേശത്ത് ഇപ്പോൾ വെറും മൂന്ന് ദിവസത്തെ മഴ കൊണ്ട് റോഡ് വെള്ളത്തിനടിയിലായ അവസ്ഥയാണ്. 650 കോടി രൂപയോളം മുതൽമുടക്കിലാണ് റോഡ് നിർമ്മാണം. പ്രളയത്തെ പോലും അതിജീവിക്കും എന്ന അവകാശത്തോടെയാണ് റോഡ് പുനർനിർമ്മിക്കാൻ പദ്ധതിക്ക് രൂപം കൊടുത്തത്. എന്നാൽ അവയെല്ലാം കാറ്റിൽ പറത്തുന്ന അവസ്ഥയാണ് നിലവിൽ.

ഊരാളുങ്കൽ സോസൈറ്റിയുടെ മറവിൽ മറ്റൊരു അഴിമതിയാണ് ഇവിടെ നടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആരംഭത്തിൽ തന്നെ നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു.