സംസ്ഥാനത്ത് മഴ തുടരുന്നു; കൊച്ചിയില്‍ കനത്ത മഴ; വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ്; നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; മലയോരമേഖലകളില്‍ അതീവ ശ്രദ്ധ വേണം; മത്സ്യബന്ധനത്തിന് വിലക്ക്; അറിയാം അടുത്ത മണിക്കൂറില്‍ മഴയെങ്ങനെ…..?

സംസ്ഥാനത്ത് മഴ തുടരുന്നു; കൊച്ചിയില്‍ കനത്ത മഴ; വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ്; നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; മലയോരമേഖലകളില്‍ അതീവ ശ്രദ്ധ വേണം; മത്സ്യബന്ധനത്തിന് വിലക്ക്; അറിയാം അടുത്ത മണിക്കൂറില്‍ മഴയെങ്ങനെ…..?

സ്വന്തം ലേഖിക

തിരുവവന്തപുരം: സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ കുറഞ്ഞെങ്കിലും വടക്കൻ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെയാരംഭിച്ച കനത്ത മഴ തുടരുകയാണ്. കടലോര മേഖലകളില്‍ കടലാക്രമണവും തുടരുന്നു. പലയിടത്തും വീണ്ടും വെള്ളക്കെട്ടുകളുണ്ടായി.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.