play-sharp-fill
അനന്യയുടെ ജീവിതപങ്കാളി തൂങ്ങി മരിച്ചു; ഒരു ദുരന്തത്തിന്റെ കണ്ണീരാറും മുൻപ് അടുത്ത വിയോഗം; അനന്യയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ജിജു നേരിട്ടത് കടുത്ത മനോവിഷമം; ആത്മഹത്യ ചെയ്തത് സുഹൃത്തിന്റെ വീട്ടിൽ വച്ച്

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ അനന്യയുടെ ജീവിതപങ്കാളി
ജിജു ഗിരിജരാജനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അനന്യയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം സുഹൃത്തിന്റെ വീട്ടിലേക്കു മടങ്ങിയ ജിജു മാനസികമായി തകർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെെറ്റിലയിലെ താമസസ്ഥലത്താണ് ജിജുവിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കള്‍ പറയുന്നത്.

‘അനന്യയുടെ പാർട്ണറും ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേൾക്കുന്നു…. ഇന്നലെ അയാളെ മോർച്ചറിക്ക് മുന്നിൽ വിഷമത്തോടെ ഒറ്റക്കിരിക്കുന്നത് കണ്ടിരുന്നു.. സംസാരിക്കാം എന്നും വിചാരിച്ചിരുന്നു… കഴിഞ്ഞില്ല…’- ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ട്രാൻസ്‍ജെൻഡർ ആക്ടിവിസ്‌റ്റും അനന്യയുടെ സുഹൃത്തുമായ വൈഗ ഫേസ്ബുക്കിൽ കുറിച്ചു.

Tags :