play-sharp-fill
ഇനി അവർ ഒറ്റക്കല്ല; കൂട്ടിക്കലിന് കൈത്താങ്ങായി എഐവൈഎഫ് ; ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കൽ – ഏന്തയാർ  പ്രദേശങ്ങളിലെ ദുരിത ബാധിതർക്ക് കുമരകം – തിരുവാർപ്പ് മേഖലാ കമ്മറ്റികൾ അവശ്യസാധനങ്ങൾ നൽകി

ഇനി അവർ ഒറ്റക്കല്ല; കൂട്ടിക്കലിന് കൈത്താങ്ങായി എഐവൈഎഫ് ; ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കൽ – ഏന്തയാർ  പ്രദേശങ്ങളിലെ ദുരിത ബാധിതർക്ക് കുമരകം – തിരുവാർപ്പ് മേഖലാ കമ്മറ്റികൾ അവശ്യസാധനങ്ങൾ നൽകി

സ്വന്തം ലേഖകൻ

കുമരകം: ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കൽ – ഏന്തയാർ  പ്രദേശങ്ങളിലെ ദുരിത ബാധിതർക്ക് എ ഐ വൈ എഫ് കൈ താങ്ങ്. എ ഐ വൈ എഫ് കുമരകം – തിരുവാർപ്പ് മേഖലാ കമ്മറ്റികൾ സ്വരൂപിച്ച അവശ്യ സാധനങ്ങൾ ഇന്ന് കൂട്ടിക്കലിൽ എത്തിച്ചു. കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകൾ, വിവധങ്ങളായ സ്ഥാപനങ്ങൾ, നിരവധി സുമനുസ്സുകൾ തുടങ്ങിയവരുടെ വലിയ സഹകരണമാണ് എ ഐ വൈ എഫി ന്റെ മാതൃകാപരമായ പ്രവർത്തനത്തിന് ലഭിച്ചത്.

എരുമേലി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗവും, എഐവൈഎഫ് ദേശീയ വൈസ്: പ്രസിഡന്റുമായ ശുഭേഷ് സുധാകരൻ കോട്ടയം ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് നജീബിൽ നിന്നും സാധനങ്ങൾ ഏറ്റുവാങ്ങി. 

സി പി ഐ കൂട്ടിക്കൽ ലോക്കൽ സെക്രട്ടറി വിനീത് പനമൂട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സ: അഞ്ജലി , സി പി ഐ കുമരകം ലോക്കൽ സെക്രട്ടറി പി വി പ്രസേനൻ , ഷിജോ ജോൺ , എഐഎസ്എഫ് ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി അജയ്, അനുമോൾ റോയ്,  ജോമോൻ എം ജെതുടങ്ങിയവർ പങ്കെടുത്തു.                 
  
രാവിലെ തിരുവാർപ്പ് ലോക്കൽ കമ്മറ്റി ഓഫീസിൽ നിന്നും അവശ്യസാധനങ്ങളുമായി പുറപ്പെട്ട വാഹനം സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് മെമ്പറുമായ പി എ അബ്ദുൾ കരീം ഫ്ലാഗ് ഓഫ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി പി ഐ തിരുവാർപ്പ് ലോക്കൽ സെക്രട്ടറി പ്രേംജി , എഐവൈഎഫ് ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി അനീഷ് ഒ.എസ്, കുമരകം മേഖലാ സെക്രട്ടറി എസ് ഡി റാം, വി വൈ പ്രസാദ്, ലിജോയ് കുര്യൻ, തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് അംഗം  ഹസീദ ടീച്ചർ തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ  പ്രസംഗിച്ചു.