ചിരിയുടെ തമ്പുരാൻ കെ. പത്മനാഭൻ നായരുടെ ഒന്നാം ചരമ വാർഷികം – സ്മൃതിപത്മo ഞായറാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: മാധ്യമ രംഗത്ത് നർമ്മത്തിന്റെ മേമ്പൊടി വിതറിയ മനോരമ വാരിക മുൻ പത്രാധിപർ കെ. പത്മനാഭൻ നായരുടെ ഒന്നാം ചരമ വാർഷിക ദിനമായ നവംബർ 7 ഞായറാഴ്ച വൈകിട്ട് 4ന് മാമ്മൻ മാപ്പിള ഹാളിൽ ‘സ്മൃതിപത്മം’ അരങ്ങേറും.
ഹാസ്യ സമ്രാട്ടും മനോരമ വാരിക സ്ഥാപക പത്രാധിപരുമായിരുന്ന ഇ.വി. കൃഷ്ണപിള്ളയുടെ മകനും വിഖ്യാത സാഹിത്യകാരൻ സി വി രാമൻപിള്ളയുടെ ചെറുമകനുമാണ് പത്മൻ. അടൂർ ഭാസി ഹിന്ദി സിനിമാ രംഗത്തെ പ്രഥമ മലയാളി സാന്നിധ്യം ചന്ദ്രാജി എന്നിവർ സഹോദരങ്ങളും.
രാജ്യത്ത് ആദ്യമായി കുട്ടികളുടെ നാടക വേദിയിയെന്ന ആശയം ‘വിടരുന്ന മൊട്ടുകളി’ലൂടെ സാക്ഷാത്കരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാള മനോരയിൽ പ്രാദേശിക വാർത്താ വിഭാഗം മേധാവിയായിരുന്ന അദ്ദേഹം 35 വർഷം കുഞ്ചു കുറുപ്പ് എന്ന പോക്കറ്റ് കാർട്ടൂണിന് അക്ഷര ഭാഷ്യം നൽകി. തുടർന്ന്
മനോരമ വാരികയുടെ സാരഥ്യം ഏറ്റെടുത്തപ്പോൾ അഛനും മകനും ഒരേ ചുമതല വഹിച്ചു എന്നത് അപൂർവതയായി.
ചുമതലയേറ്റ് ഒരു വർഷം കൊണ്ടു വാരികയുടെ പ്രചാരം പത്മൻ14 ലക്ഷത്തിലെത്തിച്ചു.
പ്രഹ്ലാദൻ സംസാരിക്കുന്നു എന്ന ജനപ്രിയ പംക്തി കൈകാര്യം ചെയ്തു. അടൂർ ഭാസിയുടെ ജീവചരിത്രമായ എന്റെ ഭാസിയണ്ണൻ എന്ന കൃതി അദ്ദേഹത്തിന്റെ രചനകളിൽപ്പെടും.
സർഗാത്മക നർമ്മത്തെ കേന്ദ്രീകരിച്ച് സംയോജിത കലാ സാംസ്ക്കാരിക അക്കാദമിക ഇടപെടലുകൾക്കായി രൂപം നൽകിയ പത്മൻ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. സഹകരണ മന്ത്രി വി.എൻ. വാസവൻ വിശിഷ്ടാതിഥിയാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും.
പ്രൊഫ. എം ജി ശശിഭൂഷൺ ഗുരുവന്ദനവും പ്രൊഫ. എം.എൻ. കാരശ്ശേരി പത്മന്റെ ഹാസ്യ പ്രഞ്ചത്തിൽ നിന്ന് അക്കാദമിക നിരീക്ഷണങ്ങളിലേയ്ക്ക് എന്ന വിഷയത്തിൽ ഓഡിയോ പ്രഭാഷണവും നടത്തും.
മുനിസിപ്പൽ ആക്ടിങ്ങ് ചെയർമാൻ ബി.ഗോപകുമാർ, ജി.ശ്രീകുമാർ എന്നിവർ സംസാരിക്കും.