സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല, സ്നേഹമില്ലാത്തവളല്ല,; ഐശ്വര്യ ലക്ഷ്മി.
സ്വന്തം ലേഖകൻ
മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു.
ഇന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം മുതല്‍ തുടര്‍ച്ചെ വിജയങ്ങള്‍ സ്വന്തമാക്കിയ ഐശ്വര്യയ്ക്ക് അധികം വൈകാതെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിക്കുകയായിരുന്നു. അങ്ങനെ മലയാളത്തിന്റെ ഭാഗ്യ നായിക തെന്നിന്ത്യന്‍ സിനിമയില്‍ ഒരിടം നേടിയെടുക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗമാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത് വളരെ ബോള്‍ഡായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തില്‍കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ കുമാരി എന്ന സിനിമയിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.യഥാര്‍ത്ഥ ജീവിതത്തില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങള്‍ക്കും അങ്ങനെയൊരു ബോള്‍ഡ്നെസ് കടന്നു വരാറുണ്ട്. അടുത്തിടെ പ്രമുഖ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഐശ്വര്യ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ താന്‍ സിനിമയിലേക്ക് വന്ന ശേഷം ജീവിതത്തില്‍ ഉണ്ടായ മറ്റാങ്ങളെ കുറിച്ചും നടി സംസാരിച്ചിരുന്നു. ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
ഒട്ടും പ്രതീക്ഷിക്കാതെ ഞാന്‍ എത്തിപ്പെട്ട മേഖലയാണ് സിനിമ. ഇവിടെ എനിക്ക് കിട്ടിയതെല്ലാം ലാഭങ്ങളാണ്. നല്ല സംവിധായകരോടൊപ്പം ജോലി ചെയ്യാനായി ആഷിഖ് അബു മായാനദി എന്ന സിനിമയില്‍ എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നല്‍കി. അന്നു മുതല്‍ ഓരോ കഥാപാത്രവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. ഞാന്‍ ഇടപെട്ട ഓരോന്നില്‍ നിന്നു പഠിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു എന്നാണ് തന്റെ കടന്നു വരവിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്.സിനിമയില്‍ വന്നതോടെ ജീവിതത്തില്‍ കുറേ കൂടി കോണ്‍ഫിഡന്റ് ആയി. തുടക്കക്കാലത്തുണ്ടായ കണ്‍ഫ്യൂഷന്‍ പരിഭ്രമം ഒക്കെ മാറി റിസ്ക് എടുക്കാന്‍ പാകപ്പെട്ടു. ഉയര്‍ച്ച താഴ്ചകളെ സംയമനത്തോടെ നേരിടാന്‍ പഠിച്ചു. പണ്ട് സിനിമയെ എന്തെന്നറിയാതെ സ്നേഹിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത്രമേല്‍ അറിഞ്ഞാണ് സ്നേഹിക്കുന്നത്. സിനിമയില്‍ ഏറ്റവും സന്തോഷകരമായൊരു കാലഘട്ടത്തിലൂടെയാണ് പോകുന്നത്. നല്ല നല്ല സിനിമകള്‍, പ്രേക്ഷകരുടെ അംഗീകാരം എല്ലാം കൂടുതല്‍ ലഭിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.
തന്റെയും കഥാപാത്രങ്ങളുടെയും ബോള്‍ഡ്നെസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ‘സ്വന്തം കാര്യത്തില്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയുന്ന പെണ്ണിനെയാണ് ബോള്‍ഡ് എന്നതു കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്. ബോള്‍ഡ് പെണ്‍കുട്ടി എന്ന് എടുത്തു പറയുന്നതില്‍ നിന്നും സമൂഹത്തിലെ ഒരു സാധാരണ കാര്യമായി മാറണം പെണ്‍കുട്ടിയുടെ ബോള്‍ഡ്നെസ്. സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല. സ്നേഹമില്ലാത്തവളല്ല,’
എന്റെ ബോള്‍ഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന, ഭര്‍ത്താവിനെ സ്നേഹിക്കുന്ന, കാമുകനെ സ്നേഹിക്കുന്ന അലിവുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ആയിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്,’ ഐശ്വര്യ പറഞ്ഞു.
2017 ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ഐശ്വര്യയ്ക്ക് ഒരു ബ്രേക്ക് നല്‍കിയ ചിത്രം ആഷിഖ്ബ്രേക്ക് നല്‍കിയ ചിത്രം ആഷിഖ് അബുവിന്റെ മയനാദി ആയിരുന്നു. ആക്ഷന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം. എന്നാല്‍ ധനുഷിനൊപ്പം ചെയ്ത ജഗമേ തന്ദിരം ആണ് ഐശ്വര്യയെ തമിഴ് ആരാധകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രം.