അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ മറികടന്ന് സിനിമ ലോകത്തേയ്ക്ക് ധീരതയോടെ തിരിച്ചുവന്ന സംവിധായകൻ..! പരാജയം കാണാൻ കാത്തു നിന്നവർക്ക് മുൻപിൽ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലൂടെ മറുപടി നൽകി..! പോരാട്ടങ്ങളിലൂടെ വിജയം നേടിയെടുത്ത സംവിധായകൻ വിനയന് തേർഡ് ഐ ന്യൂസിന്റെ ആദരവ്; പുരസ്കാരം സഹകരണ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും !

അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ മറികടന്ന് സിനിമ ലോകത്തേയ്ക്ക് ധീരതയോടെ തിരിച്ചുവന്ന സംവിധായകൻ..! പരാജയം കാണാൻ കാത്തു നിന്നവർക്ക് മുൻപിൽ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചരിത്ര സിനിമയിലൂടെ മറുപടി നൽകി..! പോരാട്ടങ്ങളിലൂടെ വിജയം നേടിയെടുത്ത സംവിധായകൻ വിനയന് തേർഡ് ഐ ന്യൂസിന്റെ ആദരവ്; പുരസ്കാരം സഹകരണ മന്ത്രി വി എൻ വാസവൻ സമ്മാനിക്കും !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : അടിച്ചേൽപ്പിച്ച വിലക്കുകളുടെ കാലമൊക്കെ മറികടന്ന് സിനിമ ലോകത്തേയ്ക്ക് ധീരതയോടെ തിരിച്ചുവന്ന സവിധായകനാണ് വിനയൻ. ശക്തമായ വിലക്ക് നില്‍ക്കുമ്പോഴും യക്ഷിയും ഞാനും ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ അഞ്ചോളം സിനിമകളും അദ്ദേഹം എടുത്തു. തന്റെ പരാജയം കാണാൻ കാത്തു നിന്നവർക്ക് മുൻപിൽ പോരാട്ടങ്ങളിലൂടെ വിജയം നേടിയെടുത്ത സംവിധായകൻ വിനയന് തേർഡ് ഐ ന്യൂസിന്റെ ആദരവ്.

തേർഡ് ഐ ന്യൂസിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മെയ് 14 ഞായറാഴ്ച വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സഹകരണ മന്ത്രി വി എൻ വാസവൻ പുരസ്കാരം സമ്മാനിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചരിത്രം തമസ്കരിച്ച നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പോരാട്ടങ്ങളുടെ കഥ പറഞ്ഞ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ചിത്രത്തിലൂടെയാണ് തന്റെ തിരിച്ചുവരവ് വിനയൻ ഗംഭീരമാക്കിയത്.
തിരുവിതാംകൂറിൽ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥ പറഞ്ഞ ചിത്രം ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സാധാരണക്കാരുടെ മനസ്സുലയ്ക്കുന്ന ജീവിത സാഹചര്യങ്ങളുടെ നേർച്ചിത്രമായിരുന്നു.

കേരള ചരിത്രത്തേയും, തിരുവിതാംകൂര്‍ ചരിത്രത്തേയും കുറിച്ച് പറയുന്നിടത്തെല്ലാം പൊതുവെ ഇരുട്ട് കൊണ്ട് ഓട്ടയടച്ചു പോരുന്ന ചില താളുകളുടെ സുവ്യക്തമായ ചിത്രീകരണമാണ് വിനയന്റെ ‘പത്തൊന്‍പതാം നൂറ്റാണ്ട്’.അവര്‍ണരുടെ പക്ഷത്തുനിന്നും അവരുടെ വീക്ഷണകോണില്‍ നിന്നുമുള്ള ചരിത്രമെഴുത്ത് എന്നത് തന്നെയായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ സാമൂഹിക പ്രസക്തി.

ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിതം വരച്ചുകാണിച്ചതിനൊപ്പം ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിന്റെ സാമൂഹികമായ പിന്നോക്കാവസ്ഥയും രാജസില്‍ബന്ധികളുടെ കൊള്ളരുതായ്മകളും ധീരമായി വെളിച്ചത്തെത്തിക്കുവാനുമുള്ള ആര്‍ജവം വിനയൻ കാണിച്ചുവെന്നത് എടുത്ത് പറയേണ്ടതാണ്.

അവര്‍ണ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദമില്ലാതെ മുലക്കരവും മീശക്കരവും പിരിക്കുന്ന ഒരു ഭരണവും ചരിത്രവും ഈ കേരളത്തിന് സ്വന്തമായുണ്ടായിരുന്നു എന്നത് കേള്‍ക്കാനും കാണാനും അത്ര സുഖമുള്ള ഒന്നല്ല.

പത്തൊൻപതാം നൂറ്റാണ്ടിലെ പല ചരിത്രസംഭവങ്ങളെയും ചേർത്തുവയ്ക്കാൻ ചിത്രത്തിനായി . സിനിമ പ്രധാനമായും മുന്നോട്ടുപോയത് വേലായുധ ചേകവരെയും, ചാന്നാർ സമരത്തിൽ പ്രധാനിയായ നങ്ങേലി എന്ന സ്ത്രീകഥാപാത്രത്തെയും കൊണ്ടാണ്.പ്രധാന കഥാപാത്രമായ നങ്ങേലിയുടെ ജീവിതം സിനിമയിൽ അധികം തുറന്നുകാണിക്കുന്നില്ല, പകരം അവരുടെ സ്വത്വങ്ങളായി ബന്ധപ്പെട്ട സാമൂഹിക ഇടപെടലുകൾ സംഭവങ്ങളുമായി കാണിക്കുകയായിരുന്നു. നങ്ങേലിയുടെ രക്തസാക്ഷിത്വമാണ്​ മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യസമരമായി, അതിലൂടെ സാമൂഹിക പരിവർത്തനത്തിനായുള്ള തുടക്കമായി ചിത്രം പറഞ്ഞുവച്ചത്.

അതുകൊണ്ട് തന്നെ സംവിധായകന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്നുള്ള നിലയിലും വിനയനെ അടയാളപ്പെടുത്തുന്ന സിനിമയായി മാറി പത്തൊന്‍പതാം നൂറ്റാണ്ട്.

ഒരുകാലത്ത് മലയാളത്തില്‍ കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്ത് ബോക്‌സ് ഓഫീസ് വിജയങ്ങള്‍ കൊയ്തിരുന്ന വിനയന്‍ എന്ന സംവിധായകന്‍, പിന്നീട് തന്റെ ശക്തമായ നിലപാടുകള്‍ കാരണം വര്‍ഷങ്ങളോളം ബൂർഷ്വാ സിനിമാ സംഘടനകളുടെ വിലക്കുകളിൽ അകപ്പെട്ട് പോവുകയായിരുന്നു.പക്ഷേ, പുലി പതുങ്ങിയത് കുതിക്കാന്‍ ആയിരുന്നുവെന്ന് പത്തൊന്‍പതാം നൂറ്റാണ്ടിലൂടെ വിനയന്‍ തെളിയിച്ചു.

പത്തൊൻപതാം നൂറ്റാണ്ടു പോലെ, വാസന്തിയും ലക്ഷ്മിയും ഞാനും പോലെ മഹത്തായ സിനിമകൾ മലയാളിക്ക് സമ്മാനിച്ച സംവിധായകൻ വിനയനെ ആദരിക്കുന്ന ചടങ്ങിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.