കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റി വച്ചില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കര്‍ശന താക്കീത്

സ്വന്തം ലേഖകന്‍ ദില്ലി: കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്ന് കേന്ദ്രത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കര്‍ഷക സമരത്തെ കേന്ദ്രം കൈകാര്യം ചെയ്ത രീതിയില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കവേയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ നടക്കുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്ത് ചര്‍ച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. വിദഗ്ദ സമിതി രൂപീകരിക്കാനും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത ശേഷം പ്രതിഷേധം തുടരാമെന്ന് […]