ഇല്ല, ഇല്ല മരിച്ചിട്ടില്ല..; ഷക്കീലയെയും ജനാര്‍ദ്ദനനെയും കൊന്ന് സോഷ്യല്‍ മീഡിയ; ഇരുവരും കോവിഡ് ബാധിച്ച് മരിച്ചു എന്ന വ്യാജ വാര്‍ത്തയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചരണം; കാണുന്നതെല്ലാം ഫോര്‍വേര്‍ഡ് ചെയ്യരുതേ, പണികിട്ടും..!

സ്വന്തം ലേഖകന്‍

ചെന്നൈ: സിനിമാ താരങ്ങളായ ഷക്കീലയും ജനാര്‍ദ്ദനനും മരിച്ചു എന്ന് വ്യാജ വാര്‍ത്ത. ഇന്നലെ മുതല്‍ നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

വിശ്വാസയോഗ്യമായ മാധ്യമങ്ങളിലോ ബന്ധപ്പെട്ട സോഴ്‌സുകളിലോ വിളിച്ച് ഉറപ്പ് വരുത്താതെ നിരവധി ആളുകളാണ് ജനാര്‍ദ്ദനനെ ‘കൊന്നത്.’ വാര്‍ത്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ അറിയിച്ചിട്ടും ഫോര്‍വേഡ് ചെയ്ത് പോകുന്ന വ്യാജനെ നിയന്ത്രിക്കാനാവുന്നില്ല.

നടി ഷക്കീല വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം കഴിഞ്ഞ ഇരുപത് ദിവസത്തിലേറെയായി ചെന്നൈ അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നുവെന്നും ഇന്നലെ വൈകിട്ട് കോവിഡ് ബാധിതയായി മരിച്ചു എന്നുമാണ് പ്രചരിക്കുന്ന മറ്റൊരു വ്യാജ വാര്‍ത്ത.

സമൂഹ്യമാദ്ധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് നേരത്തെ അറിയിച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നത് മാത്രമല്ല ഷെയര്‍ ചെയ്യുന്നതും കുറ്റകരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരക്കാരെ കണ്ടെത്താനായി സൈബര്‍ പട്രോളിംഗ് നടത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം എന്നിവയ്ക്ക് നിര്‍ദ്ദേശമുണ്ട്. ഓര്‍ക്കുക, ആധികാരികമല്ലാത്ത ഒരു വാര്‍ത്തയും ഷെയര്‍ ചെയ്യരുത്. പിടിവീണാല്‍, നിയമം അറിയില്ലായിരുന്നു എന്ന് പറയുന്നത് എക്‌സ്‌ക്യൂസാവില്ല.