play-sharp-fill

സമൂഹമാധ്യമത്തിലൂടേയും ചാനല്‍ ചര്‍ച്ചകളിലൂടേയും സിപിഐയേയും എല്‍ഡിഎഫിനേയും അപമാനിക്കുന്നു; കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടിയുടെ ഭാഗമായി സിപിഐ മുന്നറിയിപ്പ് നല്‍കി; വീണ്ടും വിമര്‍ശനം തുടര്‍ന്നത് പാര്‍ട്ടിയെ ചൊടിപ്പിച്ചു; അഡ്വക്കേറ്റ് എ. ജയശങ്കറെ സിപിഐ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി

സ്വന്തം ലേഖകന്‍ കൊച്ചി : സമൂഹമാധ്യമത്തിലൂടേയും ചാനല്‍ ചര്‍ച്ചകളിലൂടേയും സിപിഐയേയും എല്‍ഡിഎഫിനേയും അപമാനിക്കുന്നവിധത്തില്‍ അഭിപ്രായ പ്രകടനം നടത്തുന്നു എന്ന കാരണം കാണിച്ച് അഡ്വക്കേറ്റ് എ. ജയശങ്കറെ സിപിഐ പ്രാഥമികാംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. ചാനല്‍ ചര്‍ച്ചകളിലും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും സിപിഐയേയും എല്‍ഡിഎഫിനേയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലാണ് ജയശങ്കര്‍ പ്രസ്താവനകള്‍ നടത്തുന്നതെന്നാണ് സിപിഐയുടെ ആരോപണം. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചില്‍ ജയശങ്കറിന്റെ അംഗത്വം ഇത്തവണ പുതുക്കി നല്‍കേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടി അംഗം മാത്രമായിരുന്നെന്നും മറ്റ് ചുമതലകള്‍ ഒന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും അതില്‍ നിന്നാണ് […]

ജയ് ജയ് വെള്ളാപ്പള്ളി ; വീരശ്രീ വെള്ളാപ്പള്ളി നടേശനെ തൊടാൻ ആർക്കും കഴിയില്ല : പരിഹാസവുമായി അഡ്വ.ജയശങ്കർ

  സ്വന്തം ലേഖകൻ കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്തെത്തി. വെള്ളാപ്പള്ളി മഹാപുരുഷനാണെന്നും അദ്ദേഹത്തെ തൊടാൻ ആർക്കും കഴിയില്ലെന്നുമാണ് ജയശങ്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്. ‘യേശുദേവനെ യൂദാസ് ഒറ്റുകൊടുത്തുവെന്നും പത്രോസ് കോഴി കൂവുംമുമ്പെ മൂന്നു തവണ തളളിപ്പറഞ്ഞു’ എന്നുമാണ് ചരിത്രം. വെളളാപ്പളളി നടേശന്റെ കാര്യവും വ്യത്യസ്തമല്ലെന്നും ആദ്യം എംബി ശ്രീകുമാർ, പിന്നെ സികെ വിദ്യാസാഗർ, അതു കഴിഞ്ഞ് ഗോകുലം ഗോപാലൻ, ഏറ്റവും അവസാനം സുഭാഷ് വാസു എന്നും ജയശങ്കർ കുറിച്ചു. […]