ഭയപ്പെടാൻ ഒന്നുമില്ലാത്തപൗരത്വ നിയമ ഭേദഗതിയെ രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കാൻ ഭീതി വിതയ്ക്കരുത്: അഡ്വ. അനിൽ ഐക്കര

ഭയപ്പെടാൻ ഒന്നുമില്ലാത്തപൗരത്വ നിയമ ഭേദഗതിയെ രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കാൻ ഭീതി വിതയ്ക്കരുത്: അഡ്വ. അനിൽ ഐക്കര

സ്വന്തം ലേഖകൻഅഡ്വ. അനിൽ ഐക്കര, കോട്ടയം

കോട്ടയം:  ഇന്ത്യയിൽ പൗരത്വമുള്ളത് ഇന്ത്യൻ പൗരത്വ നിയമം 1955 പ്രകാരം ഇന്ത്യയിൽ ജനിക്കുന്നവർ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാർക്ക് രാജ്യത്തിനു പുറത്ത് ജനിക്കുന്ന മക്കൾ, ഇന്ത്യൻ പൗരത്വമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന വിദേശി വനിതകൾ, ഇവരെല്ലാം ഈ ഗണത്തിൽ പെടും. ഇന്ത്യൻ ഭരണഘടനയിലെ മിക്കവാറും വകുപ്പുകളിൽ പറയപ്പെടുന്ന ഒന്നാണ് പൗരത്വം.

ദ്വിതല ഭരണ വ്യവസ്ഥയാണെങ്കിലും ഇന്ത്യയിൽ ഒറ്റ പൗരത്വമേ നിലവിലുള്ളൂ. ഫെഡറൽ ഭരണസംവിധാനം നിലനിൽക്കുന്ന അമേരിക്ക, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങളിൽ ഫെഡറൽ, നാഷണൽ എന്നിങ്ങനെ രണ്ടുതരം പൗരത്വം
നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിനാണ് പൗരത്വത്തെക്കുറിച്ച് നിയമം ഉണ്ടാക്കാൻ അധികാരം ഉള്ളത്. 1955-ൽ ഉണ്ടാക്കിയ പൗരത്വ നിയമമാണ് ഈ
വിഷയത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. ഭരണഘടന നിലവിൽ വന്നതോടെ സ്വാഭാവിക പൗരത്വം ലഭിച്ചവർ താഴെപ്പറയുന്നവരാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛനമ്മമാർ ഏത് രാജ്യക്കാരാണെങ്കിലും ഇന്ത്യയിൽ ജനിക്കുകയും
വാസമുറപ്പിക്കുകയും ചെയ്തവർ. (ആർട്ടിക്കിൾ – 5മ)
പൗരത്വമില്ലാത്തതും എന്നാൽ ഇന്ത്യയിൽ ജനിച്ച അച്ഛനമ്മാരുടെ കുട്ടികൾ;
വിദേശത്താണ് ജനിച്ചതെങ്കിൽ പോലും ഇന്ത്യയിൽ സ്ഥിരതാമസമാണെങ്കിൽ അവരും
പൗരന്മാരാണ്. (ആർട്ടിക്കിൾ – 5യ)
ഭരണഘടന നിലവിൽ വരുന്നതിന് അഞ്ചുവർഷം മുൻപുമുതൽ ഇന്ത്യയിൽ
സ്ഥിരതാമസമാക്കിയവർ. അവരുടെ അച്ഛനമ്മമാർ വിദേശത്ത് ജനിച്ചവരാണെങ്കിൽ
പോലും പൗരന്മാരാണ്. (ആർട്ടിക്കിൾ – 5രധ2പ)

ഇവരെ കൂടാതെ ഇന്ത്യൻ പൗരത്വനിയമം അനുസരിച്ച് പൗരത്വം ലഭിക്കുന്നവർ ഇവരാണ്.

1950 ജനുവരി 26-നോ ശേഷമോ രാജ്യത്ത് ജനിച്ചവരെല്ലാം ഇന്ത്യൻ പൗരന്മാരാണ്.
ഒരു കുട്ടി വിദേശത്താണ് ജനിക്കുന്നതെങ്കിൽ പോലും ആ സമയത്ത്
മാതാപിതാക്കളിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടെങ്കിൽ ആ കുട്ടിയും ഇന്ത്യൻ
പൗരൻ ആണ്.
ഇന്ത്യക്കാരെ വിവാഹം ചെയ്യുന്നവരുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങളിൽ
പെടുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷ നൽകിയും പൗരത്വം നേടാം.
വിദേശികൾക്കും ഇന്ത്യാ ഗവണ്മെന്റിനോട് അപേക്ഷിച്ച് പൗരത്വം നേടാം.
ഏതെങ്കിലും ഭൂപ്രദേശം ഇന്ത്യയോടുകൂടി ചേർക്കുകയാണെങ്കിൽ അവിടെ
ജീവിക്കുന്നവർ സ്വാഭാവികമായി ഇന്ത്യൻ പൗരന്മാരാകും.

ഇനിയാണ് ഇതിൽ വരുന്ന ഭേദഗതി ആരെയാണു ബാധിക്കുക എന്ന് ശ്രദ്ധിക്കേണ്ടത്.
നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ പൗരന്മാരായവരുടെ ഒരു അവകാശങ്ങളും ഈ
ഭേദഗതി ഹനിക്കുന്നില്ല എന്ന യാഥാർത്ഥ്യം രാഷ്ട്രീയ പാർട്ടികളും
മാധ്യമങ്ങളും മറച്ചു വച്ചാണ് വിഘടന വാദം പ്രചരിപ്പിക്കുന്നത് എന്നത്
ദു:ഖകരമായ ഒരു വശമാണ്.

അനധികൃത കുടിയേറ്റക്കാരൻ എന്നു വിവക്ഷിക്കുന്നത് പാസ്‌പോർട്ട്, വിസ
പോലുള്ള നിയമരേഖകൾ ഇല്ലാതെ ഇന്ത്യയിൽ കയറുകയോ, രേഖയിൽ
അനുവദിക്കപ്പെട്ടതിലും കൂടുതൽ ദിനം ഇന്ത്യയിൽ തങ്ങുകയോ ചെയ്യുന്ന
കുടിയേറ്റക്കാരനാണ് നിയമവിരുദ്ധ കുടിയേറ്റക്കാരൻ. 1946 ലെ വിദേശി
നിയമപ്രകാരവും, 1920 ലെ പാസ്സ്‌പോർട്ട് നിയമപ്രകാരവും ഓരോ നിയമവിരുദ്ധ
കുടിയേറ്റക്കാരനെയും നാട് കടത്തുകയോ ജയിലിൽ ഇടുകയോ ചെയ്യാം.

ഇപ്പോൾ നിലവിൽ വരുന്ന ഭേദഗതി പോലൊന്ന്  2015 സെപ്റ്റംബർ 7 നു
കേന്ദ്രസർക്കാർ ഇറക്കിയ ചട്ടഭേദഗതിയിലൂടെ നിലവിൽ വന്നിരുന്നു. അന്ന് ആരും
ബഹളമുണ്ടാക്കിയില്ല, ആർക്കും ഇതേവരെ ഒരു പ്രശ്‌നവും ഉണ്ടായതുമില്ല.
അതിലൂടെ തന്നെ പാക്കിസ്ഥാൻ, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ
മതങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ എന്നിവയിലെ
മനുഷ്യർക്ക് അതത് രാജ്യങ്ങളിൽ മതാടിസ്ഥാനത്തിലുള്ള പീഡനങ്ങൾ
നേരിടുന്നതിനാൽ ഭാരതത്തെ അഭയരാജ്യമായി കാണേണ്ട ഗതികേടുള്ളതിനാൽ, പുതിയ
ചട്ടപ്രകാരം 2014 ഡിസംബർ 31 നു മുൻപ് ഇന്ത്യയിൽ വന്നവർക്ക്, പാസ്‌പോർട്ട്
നിയമമോ വിദേശി നിയമമോ പ്രകാരമുള്ള ശിക്ഷ നേരിടേണ്ടി വരില്ല എന്നായിരുന്നു
ആ ഭേദഗതി. .2016 ജൂലൈ 18 നു കൊണ്ടുവന്ന അടുത്ത ഘട്ടം ചട്ടഭേദഗതിയിലൂടെ,
പാക്കിസ്ഥാൻ, ബംഗ്‌ളാദേശ് എന്നിവയോടൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്നു വരുന്ന
മതാടിസ്ഥാനത്തിൽ പീഡനം നേരിടുന്നവവർക്കുമായി  ഇളവ് വ്യാപിപ്പിച്ചു.

ഇവിടെയാണു പുതിയ പൗരത്വനിയമ ഭേദഗതി ബിൽ 2019 ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടി
വരുന്നത്. 1955 ലെ പൗരത്വ നിയമത്തിൽ ചില  ഭേദഗതികൾ വരുത്തിക്കൊണ്ട് നിയമ
ഭേദഗതിയിലൂടെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ
മതപീഡന ഭീതി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക്, അഥവാ
ഹിന്ദു,സിഖ്,ജൈൻ,പാഴ്‌സി,ക്രിസ്ത്യൻ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 2014
ഡിസംബർ 31 നു മുൻപായി ഇന്ത്യയിൽ വന്നതിനു തെളിവ് കാണിച്ചാൽ, അവരെ അനധികൃത
കുടിയേറ്റക്കാരൻ എന്നു കാണുകയില്ല എന്നതും അവർക്ക് ഇന്ത്യൻ പൗരത്വത്തിനു
അർഹത ഉണ്ടാകുമെന്നത് മാത്രമാണ് ഒരു പ്രധാന മാറ്റം. അതായത് കുറഞ്ഞ കാലയളവ്
അഞ്ചു വർഷമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് നിയ്റ്റമ ഭേദഗതിയിലൂടെ.

‘പ്രവാസി ഇന്ത്യൻ പൗരന്മാർ’ എന്ന പരിഗണന ലഭിക്കുന്നവർക്ക് ഇന്ത്യയിൽ
സഞ്ചരിക്കുകയും, താമസിച്ച് ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യാനും
വ്യവസ്ഥയുണ്ട്. ഇത് ലഭിക്കാൻ, മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യയിൽ
ജനിച്ചവരോ, ഇന്ത്യയിൽ ജനിച്ചയാളെ പങ്കാളിയാക്കിയ ആളോ ആയിരിക്കണം. എന്നാൽ
ഭേദഗതിയോടെ, കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും നിയമം
ലംഘിക്കുന്നവർക്ക് ഈ ഇളവ് റദ്ദാക്കപ്പെടുവാനുള്ള അധികാരമുള്ളതായി
പറയുന്നു. അപ്രകാരം റദ്ദാക്കുംമുൻപ് ആ ആൾക്ക് പറയാനുള്ളത് കേൾക്കുകയും
ചെയ്യുന്നുണ്ട്. ഏതൊക്കെ നിയമം ലംഘിച്ചാലാണ് അവരുടെ ‘പ്രവാസി ഇന്ത്യൻ
പൗരന്മാർ’ എന്ന പദവി റദ്ദാക്കുക എന്നത് നിയമാനുസൃതമായി
തീരുമാനിക്കുന്നതേയുള്ളു. ന

ഈ നിയമ ഭേദഗതി നിലവിൽ വന്നാൽ തന്നെയും ഇപ്പോഴും പതിനൊന്നു
വർഷത്തിലേറെയായി ഇന്ത്യയിൽ തുടരുന്ന ഏതൊരു മതവിഭാഗത്തിൽ പെട്ടയാൾക്കും
നിയമവിരുദ്ധ കുടിയേറ്റക്കാരാണെങ്കിൽ പോലും ഭാരത പൗരത്വത്തിനു
അപേക്ഷിക്കാം. അതായത് ഇസ്‌ളാമിക വിഭാഗത്തിൽ പെട്ട കുടിയേറ്റക്കാർക്ക്
നിലവിലുള്ള നിയമമനുസരിച്ച് പൗരത്വ സാധ്യത നില നിർത്തിക്കൊണ്ട് തന്നെയാണ്
ഈ ഭേദഗതി.  മേൽപറഞ്ഞ മൂന്നു  രാജ്യങ്ങളിലെ അഞ്ചുതരം മതവിഭാഗങ്ങൾക്ക് അഥവാ
ആ രാജ്യങ്ങളിലെ പീഡനമനുഭവിച്ചു വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അഞ്ചു
വർഷം കൊണ്ടു തന്നെ ഭാരത പൗരത്വത്തിനു അപേക്ഷിക്കാം. ഇതിൽ എന്താണു
ഭയപ്പെടുവാനുള്ളത്? ഇതിൽ പറയുന്ന മറ്റ് രാജ്യങ്ങളെല്ലാം ഇസ്‌ളാമിക
രാജ്യങ്ങളാണ്. അവിടെ നിന്ന് ഇസ്‌ളാമിക രാജ്യമല്ലാത്ത ഭാരതത്തിലേക്ക് ആരാണ്
അത്യാവശ്യമായി ഭാരത പൗരത്വം തേടി കുടിയേരിപ്പാർക്കുവാനുള്ളത്? അവർക്ക്
ഒരാവശ്യവുമില്ലാത്ത സാങ്കല്പിക സാഹ്ചര്യത്തെ രാഷ്ട്രീയ പാർട്ടികൾ
മതവിദ്വേഷം വളർത്തുന്നതിനു പ്രചരിപ്പിക്കുന്നത് നാം ചെറുക്കേണ്ടതല്ലേ?

ചുരുക്കിപ്പറഞ്ഞാൽ എന്തൊക്കെയാണ് ഈ ബിൽ ഉയർത്തുന്ന പ്രശ്‌നങ്ങൾ എന്ന് ഒരു
രാഷ്ട്രീയ പാർട്ടിയും പഠിച്ചിട്ടില്ല.  അവർ ഈ ബിൽ കൊണ്ടുവരുന്ന
സർക്കാരിനെ എതിർക്കുന്നു എന്നത് മാത്രമായിരുന്നു ആദ്യമൊക്കെ
ഉയർത്തിയിരുന്ന അടിസ്ഥാന പ്രശ്‌നം. പറഞ്ഞ് പറഞ്ഞ് ഇന്ത്യയിൽ ഇസ്‌ളാമിനെ
രണ്ടാം കിട പൗരന്മാരാക്കുന്നു എന്നു വരെ കുപ്രചരണമായി, അത് വിശ്വസനീയമായി
പറഞ്ഞു നടക്കുകയുമാണ്. ആരാണിവിടെ മതസ്പർദ്ധ വളർത്തുന്നത്?

ഒന്നാമതായി രാജ്യത്ത് അനധികൃതമായോ അല്ലാതെയോ അഭയം പ്രാപിച്ച
കുടിയേറ്റക്കാർക്കും പൗരന്മാർക്കുള്ളത് പോലെ അവരിൽ തുല്യമായി
പരിഗണിക്കപ്പെടാനുള്ള മൗലികാവകാശം ഉണ്ട് എന്നൊക്കെയാണു ചിലർ ബില്ലിനെ
എതിർക്കുവാൻ കാരണം പറയുന്നത്. ഈ മൗലിക അവകാശം ഇതുവരെ തകർത്തിട്ടില്ലല്ലോ,
അവർക്ക് നിലവിലുള്ള നിയമമാനുസൃതമായ പൗരത്വ സാധ്യത നില നിർത്തിയിട്ടുണ്ട്.
അവരെപോലും പൂർണ്ണമായി അവഗണിച്ചിട്ടില്ല തന്നെ.നിയമപരമായ ഇളവ് നൽകുമ്പോൾ
മുസ്ലീങ്ങളെ മാത്രമായി ഒഴിവാക്കുന്നത് ഭരണഘടനാ ലംഘനമാണ് എന്നാണ് അടുത്ത
ആരോപണം, ഇവിടെ ഏതു തരം മുസ്‌ളീമിനെയാണ് ഒഴിവാക്കുന്നത്? അവർക്കുള്ള പൗരത്വ
സാധ്യത എന്നുമുണ്ടായിരുന്നതു പോലെ ഇന്നുമുണ്ട്.ശശ സത്യം ആരും തുറന്നു
പറയുന്നില്ല, ബിജെപി തുറന്ന് പറയാത്തത് അവർ ഹൈന്ദവർക്കു വേണ്ടീ എന്തൊ
വലിയ കാര്യം ചെയ്യുന്നു എന്ന ധാരണ പരത്തുവാൻ ഇതുപകരിക്കട്ടെ എന്നു
കരുതിയാണ്, മറ്റുള്ളവർ തുറന്ന് പറയാത്തതാവട്ടെ, ഇതിന്റെ പേരിലെങ്കിലും
ബിജെപി സർക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ ഒന്നടങ്കം അണിനിരത്താമെന്ന
തറ്റിദ്ധാരനമൂലവുമാണ്.മുസ്ലീങ്ങളെയും അമുസ്ലീങ്ങളെയും വേർതിരിച്ചു
കാണുന്ന സ്വതന്ത്ര ഇന്ത്യയിലെ ഒരുപക്ഷേ ആദ്യ നിയമനിർമ്മാണമാണ് ഇത്
എന്നൊരാൾ വിമർശിച്ചു കണ്ടു! കഷ്ടം എന്നാല്ലാതെ എന്തു പറയാനാണ്,
മുസ്ലീങ്ങൾക്ക് മാത്രം ബാധകമല്ലാത്ത എത്രയോ നിയമ വകുപ്പുകൾ ഇൻഹ്റ്റിയയിൽ
ഇന്ത്യൻ പീനൽ കോഡ് മുതൽ; ഏതെല്ലാം നിയമങ്ങളിലുണ്ടെന്ന് ഈ തരം വിമർശകർ
ഒന്നു വായിച്ചു നോക്കണം. എന്തിനേറെ ഇന്ത്യ്‌ന് കരാർ നിയമത്തിൽ പൊലും
ഇസ്‌ളാമിനെ ഒഴിവാക്കിയ നിരവധി വകുപ്പുകൾ കാണാം, അതവർക്ക്‌കൊരു
ആനുകൂല്യമായാണവർ കാണുന്നതു തന്നെ. ഭരണഘടനയിൽ തന്നെ ഈ തരത്തിൽ ഇസ്‌ളാമിക
ന്യൂനപഅക്ഷങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവകാശം
പ്രത്യേക നിയമമല്ലാതെ മറ്റെന്താണ്?

പിന്നെ പറയുന്നു , മതഭീതി നേരിടുന്ന സമീപരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ
അഭയം തേടേണ്ടി വരുന്ന ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകുക എന്നതാണ് ഈ
നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളിൽ പറഞ്ഞിരിക്കുന്നത് എങ്കിൽ അഫ്ഗാനിസ്ഥാൻ
ഇപ്പോൾ അയൽരാജ്യമല്ല. ഈ ലിസ്റ്റിൽ അഫ്ഗാൻ ഉൾപ്പെട്ടത് എങ്ങനെയെന്ന കാരണം
പറയുന്നില്ലത്രെ! അഫ്ഗാനിസ്ഥാനിൽ നിന്നു പോലും ഇസ്‌ളാം ഇതര മത
വിഭാഗങ്ങൾക്ക് പലായനം നടത്തേണ്ടി വരുന്ന ഗതികെട്ട സാഹചര്യത്തെപ്പറ്റി ഒരു
വാക്കു പോലും മിണ്ടാതെയാണ് ഈ വിമർശനമെന്ന് ഓർക്കണം.

ശ്രീലങ്കയിൽ ഔദ്യോഗിക ഭാഷയായ സിംഹളയെ എതിർക്കുന്ന ഭാഷാന്യൂനപക്ഷവും,
മതഭീതി നേരിടുന്നവരും ഇന്ത്യയിൽ അഭയം പ്രാപിച്ചവരുമായ തമിഴ് വംശജരുടെ
കാര്യം അയൽരാജ്യമായ മ്യാൻമറിൽ ന്യൂനപക്ഷവും മതഭീഷണി നേരിടുന്നവരും,
ഇന്ത്യയിൽ അഭയം പ്രാപിച്ചവരുമായ റോഹിൻക്യകൾ എന്നിവരെക്കൂടി
ഉൾപ്പെടുത്തണമെന്ന വിമർശകരുടെ വാദം അതിശയകരമായ വിഡ്ഡിത്തമെന്നല്ലാതെ
എന്തു പറയുവാനാണ്. തമിഴ് വംശജർ എക്കാലവും ഇന്ത്യൻ പൗരന്മാരായാണ് ഭാരതം
ഗണിക്കുന്നത് എന്നറിയാത്തവരല്ലല്ലോ ഈ വിമർശനമുന്നയിക്കുന്നത്. കൂടാതെ ഒരു
രാജ്യത്തിനും വേണ്ടാത്ത ക്രൂര തീവ്രവാദികളായ റോഹിങ്യൻ മുസ്‌ളിങ്ങൾക്ക്
ചുറ്റുമുള്ള ഇസ്ലാമിക രാജ്യങ്ങൾ പോലും സഹകരണം നൽകാതിരിക്കുന്നത്
എന്തുകൊണ്ടെന്ന് ഈ വിമർശകർ പറയുന്നില്ല എന്നതാണ് രസകരം.

പിന്നൊരു വാദം പാക്കിസ്ഥാനിൽ മുസ്ലീങ്ങളായി പരിഗണിക്കപ്പെടാത്ത, അതിന്റെ
പേരിൽ കൊടിയ ഭീതി നേരിടുന്ന അഹമ്മദീയ മുസ്ലിം വിഭാഗക്കാർ ഇന്ത്യയിൽ അഭയം
പ്രാപിച്ചിട്ടുണ്ട്.അവരെക്കൂടി പരിഗണിക്കേണ്ട്രതല്ലേ എന്നാണ്. അപ്പോൾ ഒരു
കാര്യം തീർച്ചയായി പാക്കിസ്ഥാൻ പോലൊരു രാജ്യത്ത് ഇസ്‌ളാമിക വിശ്വാസികൾക്ക്
പോലും രക്ഷയില്ലാത്ത ഒരവസ്ഥയുണ്ട്! അപ്പോൾ പിന്നെ ഇവരെ നമ്മൾ ഭാരതീയർ
സംരക്ഷിക്കണമെന്ന നിയമം എവിടെയുള്ളതാണ്? തന്നെയുമല്ല നിലവിലുള്ള നിയമ
വ്യവസ്ഥിതിയനുസരിച്ചുള്ള പതിനുന്നു വർഷ കാലാവധി കഴിഞ്ഞാൽ ഇവർക്കും
അപേക്ഷിക്കാവുന്ന വിധത്തിലല്ലേ നിയമ ഭേദഗതിയെന്നു എന്താണ്
മനസ്സിലാക്കാത്തത്? അഞ്ചു വർഷക്കാലയളവിന്റെ അടിസ്ഥാനമെന്തെന്ന്
വ്യക്തമാക്കണം,എന്നാണൂ മറ്റൊരു വാദം! നെഹ്രുസർക്കാർ കൊണ്ടു വന്ന
പതിനൊന്നു വർഷത്തിന്റെ മാനദണ്ഡമെന്തായിരുന്നു എന്ന് വിമർശകരിൽ ആരെങ്കിലും
ഒന്നു പറഞ്ഞു തരുമോ?

ആസാം, മേഘാലയ, മിസോറാം,ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ വികസനം
കൊണ്ടുവരുന്നതിന്റെ ഭാഗമായി അത്തരം പ്രദേശങ്ങൾ ആറാം ഷെഡ്യുളിൽ പെടുത്തി
സംരക്ഷിക്കുന്നുണ്ട്. ആ പ്രദേശങ്ങളിലെ സാമൂഹിക സംസ്‌കാരികാവസ്ഥ
സംരക്ഷിക്കുന്നതിന് മാത്രമാണ് ആറാം പട്ടികയുടെ സംരക്ഷണം. എന്നാൽ ആ
പ്രദേശങ്ങളിൽ ഉള്ളവരെ ഇളവിൽനിന്ന് ഒഴിവാക്കിയതിന്റെ കാരണം അവിടങ്ങളിൽ
നിലവിൽ തന്നെ ബഹുഭൂരിപക്ഷവും കുടിയേറ്റത്തിലൂടെ പൗരത്വം നേടിയവർ
തന്നെയാണ് എന്നാതാണ്. അവിടങ്ങളിൽ ചിലർ പൗരത്വ നിയമത്തെ ഇവിടെ രാഷ്ട്രീയ
പാർട്ടികൾ എതിർക്കുന്ന കാരണത്തിനല്ല എതിർക്കുന്നത് എന്നു ശ്രദ്ധിക്കണം.
അവിടെ എതിർപ്പ് ഹിന്ദുക്കളായ കുടിയേറ്റക്കാർക്ക് വേഗം പൗരത്വം
ലഭിക്കുന്നതിനോട് അവിടുത്തെ വിശാല മതക്കാർക്ക് താല്പര്യമില്ലാത്തതാണ്
എന്ന് ഇവിടുത്തെ ചിന്തകർ പറയില്ല. പകരം അവർ വാർത്ത വായിക്കുന്നത് പൗരത്വ
ബില്ലെനെതിരെ പ്രതിഷേധം എന്നു മാത്രമാണ്!

കൂടാതെ ഈയുള്ളവൻ അനുഭവിച്ച ഒരു കേസിൽ പ്രവാസി ഇന്ത്യൻ പൗരനായ ഒരാൾ
ഇന്ത്യയിൽ വന്ന് വസ്തു വാങ്ങുകയും ഒരു ആധാർ രേഖയോ ശരിയായ പൗരത്വമോ
ഇന്ത്യൻ പാസ്‌പോർട്ടോ ഇല്ലാതെ ഇന്തയിൽ തുടരുകയും ചെയ്തു. അയാൾക്കെതിരെ
വിവാഹമോചനമുൾപ്പെടെയുള്ള നിവൃത്തികൾ ആവശ്യപ്പെട്ട് കോടതി കയറിയിറങ്‌നി
മടുത്ത യുവതി എത്രയോ തവണ ഇന്ത്യൻ സർക്കാരിനു അപേക്ഷ നൽകി, ഈ ഇരട്ട
പൗരത്വത്തിനു തുല്യമായ രീതി കളഞ്ഞില്ലെങ്കിൽ അവരെപ്പോലെ നിരവധി യുവതികൾ
ജീവിതമാർഗ്ഗമില്ലാതെ ജീവിതം ഹോമിക്കപ്പെടുമെന്നു കാണിച്ച്. ഇങ്ങനെയുള്ള
സാഹചര്യങ്ങൾ വിദേശ ഇന്ത്യൻ പൗരൻ എന്ന ആനുകൂലമുപയോഗിച്ച് ഇന്ത്യൻ
പൗരന്മാരെ പീഡിപ്പിക്കുന്ന അവസ്ഥ ചെറുത്തു നിൽക്കുന്നതിനുതകുന്ന അധികാരം
സർക്കാരിനുണ്ടാകേണ്ടത് അനിവാര്യമെന്നു നാം തിരിച്ചറിയണം.

ചുരുക്കത്തിൽ ഉമ്മാക്കി കാട്ടി പേടിപ്പിച്ച് ഇന്ത്യയിലെ
ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും ഇല്ലാത്ത അരക്ഷിത ബോധം പ്രചരിപ്പിക്കുന്ന
രാഷ്ട്രീയ പാർട്ടികൾ യാഥാർത്ഥ്യം തിരിച്ചറിയണം. അത് തികച്ചും
അധാർമ്മികമായ മത വിദ്വേഷ പ്രചരണം മാത്രമാണ്. മാധ്യമങ്ങളും ഇക്കാര്യത്തിൽ
ജാഗ്രത പുലർത്തണം. സൂക്ഷ്മമായ നിരീക്ഷണത്തിൽ കാര്യമായ ഒന്നുമില്ലാത്ത
ഒരുപദ്രവവും വരുത്താത്ത ഈ ഭേദഗതിയെ സർവ്വാത്മനാ നിസ്സംഗമായി സ്വാഗതം
ചെയ്യുവാനാണ് സമൂഹം തയ്യാറാവേണ്ടത്.

അഡ്വ. അനിൽ ഐക്കര, കോട്ടയം