നട്ടാശേരിയിൽ ഗാനമേളയ്ക്കിടെ വെട്ടും വിളക്കിന് കുത്തും: കഞ്ചാവ് ലഹരിയിൽ അഴിഞ്ഞാടിയ അക്രമികൾ പിടിയിൽ; പിടിയിലായവർ ഗാന്ധിനഗറിലെ വെടിവയ്പ്പ് കേസ് പ്രതികൾ

നട്ടാശേരിയിൽ ഗാനമേളയ്ക്കിടെ വെട്ടും വിളക്കിന് കുത്തും: കഞ്ചാവ് ലഹരിയിൽ അഴിഞ്ഞാടിയ അക്രമികൾ പിടിയിൽ; പിടിയിലായവർ ഗാന്ധിനഗറിലെ വെടിവയ്പ്പ് കേസ് പ്രതികൾ

ക്രൈം ഡെസ്‌ക്

കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരിയിൽ നടന്ന ഗാനമേളയ്ക്കിടെ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായത് ക്ഞ്ചാവ് മാഫിയ സംഘാംഗങ്ങളായ മൂന്നു യുവാക്കൾ. ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ മാസങ്ങൾക്കു മുൻപ് യുവാവിനെ എയർ ഗണ്ണിനു വെടിവച്ചു വീഴ്ത്തിയ കഞ്ചാവ് മാഫിയ സംഘത്തലവൻ അടക്കമുള്ളവരെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്.

പാറമ്പുഴ ലക്ഷംവീട് കോളനിയിൽ മഹേഷ് (23), പാറമ്പുഴ അത്യാർകുളം അനന്തു (സുധി -22), ചവിട്ടുവരി ഒറ്റപ്ലാക്കൽ ശ്രീദേവ് (18) എന്നിവരെയാണ് ആക്രമണവുമായി ബന്ധപ്പെട്ട്  ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്തത്. മൂന്നു പേരും ആക്രമണം നടത്തിയത് കഞ്ചാവിന്റെ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. വെട്ടേറ്റ നട്ടാശേരി മാടപ്പള്ളി ശശികുമാർ (52), നട്ടാശേരി അശോകഭവനിൽ അശോകൻ (47) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരനല്ലൂരിലെ കാർത്തിക ഉത്സവത്തിന്റെ ദിവസമായ ചൊവ്വാഴ്ച രാത്രിയിൽ പതിനൊന്നരയോടെ നട്ടാശേരിയിലായിരുന്നു സംഭവം. കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ അനന്തുവും സുധിയും മഹേഷ് എന്നിവരുമായി ഇവിടെ ഗാനമേള സ്ഥലത്ത് നിന്ന ശശികുമാറും അശോകനുമായി തർക്കമുണ്ടായി. പ്രശ്‌നത്തിൽ നാട്ടുകാർ ഇടപെട്ടതോടെ പ്രതികൾ തിരികെ പോയി. തുടർന്ന് ആയുധങ്ങളുമായി സംഘടിച്ചെത്തി ഇരുവരെയും വെട്ടുകയായിരുന്നു. ശശികുമാറിന്റെ കാലിൽ വെട്ടിയ സംഘം, അശോകനെ വിളക്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സംഘം രാത്രി തന്നെ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളെയും പിടികൂടിയത്. മൂന്നു പേരും ക്രിമിനൽക്കേസുകളിൽ പ്രതികളും കഞ്ചാവ് മാഫിയ സംഘാംഗങ്ങളുമാണ്.

നിരവധി മോഷണക്കേസുകളിൽ പ്രതിയായ ശ്രീദേവ്, നേരത്തെ എയർഗൺ ഉപയോഗിച്ച് യുവാവിനെ വെടിവച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ്. ഒരു മാസം മുൻപ് പാറശാലയിൽ ഒരു കിലോ കഞ്ചാവുമായി ശ്രിദേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇപ്പോൾ രണ്ടു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായിരിക്കുന്നത്. മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.