video
play-sharp-fill
ദേശീയ പൗരത്വ ബില്ലിനെ ഭയക്കേണ്ടത് ആരെല്ലാം: ഈ പറയുന്നതാണ് ദേശീയ പൗരത്വ ബില്ലിൽ സംഭവിച്ചിരിക്കുന്നത്; എന്താണ് പൗരത്വ ഭേദഗതി ബിൽ 2019

ദേശീയ പൗരത്വ ബില്ലിനെ ഭയക്കേണ്ടത് ആരെല്ലാം: ഈ പറയുന്നതാണ് ദേശീയ പൗരത്വ ബില്ലിൽ സംഭവിച്ചിരിക്കുന്നത്; എന്താണ് പൗരത്വ ഭേദഗതി ബിൽ 2019

തേർഡ് ഐ ബ്യൂറോ

കോട്ടയം: രാജ്യത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് ദേശീയ പൗരത്വ ബില്ലാണ്. പാർലമെന്റിന്റെയും രാജ്യസഭയുടെയും അംഗീകാരത്തോടെ ദേശീയ പൗരത്വ ബിൽ രാജ്യത്ത് നിയമമായിക്കഴിഞ്ഞു. എന്നാൽ, പൗരത്വ ബില്ലിനെതിരെ മുസ്ലീം സംഘടനകൾ അടക്കമുള്ളവർ കോടതിയിലേയ്ക്കു നീങ്ങുകയാണ്. മുസ്ലീം വിഭാഗത്തെ മാത്രം ഒഴിവാക്കിയാണ് ഇപ്പോൾ പൗരത്വ ബിൽ തയ്യാറാക്കിയിരിക്കുന്നതെന്ന ഗുരതരമായ ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സോഷ്യൽ മീഡിയയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തെരുവുകളിലും ഇപ്പോൾ അലയടിക്കുന്നത് ദേശീയ പൗരത്വ ബില്ലിനെതിരായ പ്രതിഷേധമാണ്. ഈ സാഹചര്യത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് വ്യക്തമാക്കുന്നു. എന്താണ് ദേശീയ പൗരത്വ ബിൽ.. ഇവിടെ അറിയാം

എന്താണ് ദേശീയ പൗരത്വ ഭേദഗതി ബിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുകയാണ് കേന്ദ്രസർക്കാർ ഈ ബിൽ പാർലമെന്റിന്റെ രണ്ടു സഭകളിലും പാസാക്കുക വഴി ചെയ്തിരിക്കുന്നത്. ഈ ബിൽ നിയമമായി മാറുന്നതോടെ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ , ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും മതത്തിന്റെ പേരിലുള്ള പീഡനം മൂലം നിയമവിരുദ്ധമായി ഇന്ത്യയിൽ കുടിയേറിയ ബുദ്ധമതക്കാർ, ഹിന്ദുക്കൾ, ജൈനൻമാർ , സിക്കുകാർ , പാഴ്‌സികൾ , ക്രിസ്ത്യാനികളിൽ എന്നീ വിഭാഗങ്ങളിൽപ്പെട്ട കുടിയേറ്റക്കാർക്ക് എല്ലാം രാജ്യത്ത് പൗരത്വം ലഭിക്കും. നിയമം അനുസരിച്ചു നോക്കിയാൽ മുസ്ലീംങ്ങൾ അല്ലാത്ത മറ്റ് ഇതര വിഭാഗങ്ങൾക്കെല്ലാം പുതിയ നിയമം പാസാകുന്നതോടെ രാജ്യത്ത് പൗരത്വം ലഭിക്കും. 2014 ഡിസംബർ 31 ന് മുൻപോ അന്നുവരെയോ രാജ്യത്ത് കുടിയേറിയവർക്കാണ് പൗരത്വം ലഭിക്കുക.

ഇതുവരെ പൗരത്വം നൽകിയിരുന്നത് എങ്ങനെ
ഇന്ത്യയിൽ ജനിക്കുക വഴി സ്വാഭാവികമായും രാജ്യത്ത് പൗരത്വം ലഭിച്ചിരുന്നു. അല്ലെങ്കിൽ കുറഞ്ഞ വർഷം 11 വർഷമെങ്കിലും രാജ്യത്ത് താമസിച്ചതായി രേഖയുണ്ടെങ്കിൽ മാത്രമാണ് പൗരത്വം അനുവദിച്ചിരുന്നത്.

പുതിയ ഭേദഗതി ഇങ്ങനെ
പൗരത്വത്തിനുള്ള കാലാവധി 11 എന്നത് അഞ്ചു വർഷമായി കുറച്ചിട്ടുണ്ട്.

പൗരത്വചട്ടങ്ങളിലും മാറ്റം
പൗരത്വചട്ടങ്ങൾ ലംഘിക്കുന്നവരുടെ ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ കാർഡ് പുതിയ ഭേദഗതി വഴി റദ്ദാകും. ചട്ടം ലഘിക്കുന്നവർ ജയിലിലും ആകും.

ഇവർക്ക് ഇളവ്
അരുണാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ (ഇന്നർ ലൈൻ പെർമിറ്റ് ഉള്ള സംസ്ഥാനങ്ങളും), അസം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി സ്വയംഭരണ മേഖലകളെയും ഈ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.

എന്താണ് പ്രാധാന്യം
ഇന്ത്യൻ പൗരത്വത്തിന് രാജ്യത്ത് ഇതുവരെ മതം മാനദണ്ഡമായിരുന്നില്ല. എന്നാൽ, പുതിയ ബിൽ പാസാകുന്നതോടെ മതമാണ് ഇന്ത്യയിൽ പൗരത്വം നേടാനുള്ള പ്രധാനമാനദണ്ഡമായി ഉയരുന്നതെന്നാണ് വിമർശനം. ഇത് ഭരണഘടനയുടെ പതിനാലാം അനുച്ഛേദം അനുവദിച്ചിട്ടുള്ള തുല്യതയ്ക്കുള്ള അവകാശം ഇല്ലാതാക്കും. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ പാർലമെന്റിന് അവകാശമില്ല. പുതിയ ഭേദഗതിയുടെ ഈ അടിസ്ഥാന ഘടനയിലാണ് മാറ്റം വരുത്തുന്നത്. ദേശീയ പൗരപട്ടിക നടപ്പാക്കുമ്പോൾ നിയമവിരുദ്ധ കുടിയേറ്റത്തിന്റെ പേരിൽ പുറത്താകുക മുസ്ലീം സമുദായം മാത്രമാവും. ഇത് മുസ്ലീം സമുദായത്തിനിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഇത്തരത്തിൽ പുറത്താവുന്നവരെ ജയിലിൽ അടയ്ക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നു.

പൗരത്വ ഭേദഗതി ല്ക്ഷ്യമെന്ത്
പൗരത്വഭേദഗതിയിലുടെ അഭയാർത്ഥികളായവരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നതാണ് കേന്ദ്ര സർക്കാരിന്റെ വാദം.

അവിടെയും വിവേചനം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമാർ, നേപ്പാൾ, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങളുമായാണ് ഇന്ത്യ അതിർത്തി പങ്കിടുന്നത്. അയൽപക്കങ്ങളിൽ മതത്തിന്റെ പേരിൽ പീഡനം നേരിടുന്ന ന്യൂനപക്ഷത്തെയാണ് ഇപ്പോൾ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വാദം. എന്നാൽ, ഓരോ രാജ്യത്തും ഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾ ഇങ്ങനെയണ്

പാക്കിസ്ഥാൻ – ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, അഹമ്മദീയ മുസ്ലിംങ്ങൾ, സിക്കുകാർ്, പാഴ്‌സികൾ, ബുദ്ധമത വിശ്വാസികൾ, ബഹായികൾ.

അഫ്ഗാനിസ്ഥാൻ – ഹിന്ദുക്കൾ, സിക്കുകാർ്, പാഴ്‌സികൾ, ഹസാരമുസ്ലീംങ്ങൾ, ജൂതരും ക്രിസ്ത്യാനികൾ , ബഹായികളും.

ബംഗ്ലാദേശ് – ഹിന്ദുക്കൾ, സിക്കുകാർ്, പാഴ്‌സികൾ, ഹസാരമുസ്ലീംങ്ങൾ, ജൂതരും ക്രിസ്ത്യാനികൾ, അഹമ്മദീയ മുസ്ലീം, ഷിയാക്കൾ.

മ്യാൻമർ – രോഹിൻഗ്യൻ മുസ്ലീംങ്ങൾ, ക്രിസ്ത്യാനികൾ.

ചൈനയിൽ – ഇഗുർവംശജർ മുസ്ലീംങ്ങൾ പീഡനം നേരിടുന്നു.

ശ്രീലങ്ക – തമിഴ് വംശജർ

നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് പൗരത്വം
ഇത്തരത്തിൽ നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതോടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പൊതുഘടനയിൽ തന്നെ ഇത് മാറ്റം വരുത്തുമെന്ന് ആശങ്കയുമായി ഗോത്രവർഗങ്ങൾ.