പൊള്ളലേറ്റ പിഞ്ചു ബാലനെ ടാറിങ്ങിനുപയോഗിക്കുന്ന പെട്ടി ഓട്ടോയിൽ കയറ്റിവിട്ടു, സംഭവം നടന്നത് ഉത്തർപ്രദേശത്തിലല്ല ; ദൈവത്തിന്റെ സ്വന്തം നാട്ടിലെ മൂവാറ്റു പുഴയിൽ
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: റോഡുപണിക്കുവന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ രണ്ടര വയസ്സുള്ള കുട്ടിക്ക് തിളച്ച ടാറിൽ വീണ് പൊള്ളലേറ്റു. വേദനകൊണ്ടു പുളഞ്ഞ കുട്ടിയെയും മാതാപിതാക്കളെയും കരാറുകാരൻ ടാറിങ്ങിനുപയോഗിക്കുന്ന ഓട്ടോറിക്ഷയിൽ കയറ്റിവിട്ടു. ഇവരുടെ ദയനീയ സ്ഥിതികണ്ട് നാട്ടുകാർ ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. ആയവന പഞ്ചായത്തിൽ ടാറിങ് നടത്തുന്ന പായിപ്ര സ്വദേശിയായ കരാറുകാരന്റെ ജോലിക്കാരായിരുന്ന ദമ്പതികളുടെ കുട്ടിക്കാണ് പൊള്ളലേറ്റത്. കുട്ടിയെ റോഡരികിലിരുത്തി മാതാപിതാക്കൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം.
കരയുന്ന കുട്ടിയുമായി പെട്ടിഓട്ടോയിൽ പോകുന്ന മാതാപിതാക്കളെ കണ്ട് ഇതുവഴി ബൈക്കിൽവന്ന കോഴിപ്പിള്ളി സ്വദേശി കെ എം അഫ്സലും സുഹൃത്തുക്കളായ മുഹമ്മദ് സാലിമും എബിയും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം കുട്ടിയെ പെരുമ്പാവൂർ വെങ്ങോലയിലെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group