ദിലീപ് പ്രതിയായ ഗൂഢാലോചന കേസ്; ഇന്ന് കോട്ടയത്തെ വ്യവസായിയുടെ മൊഴിയെടുക്കും; ഏഴു പേരുടെ ശബ്ദ സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധന നടത്തും

ദിലീപ് പ്രതിയായ ഗൂഢാലോചന കേസ്; ഇന്ന് കോട്ടയത്തെ വ്യവസായിയുടെ മൊഴിയെടുക്കും; ഏഴു പേരുടെ ശബ്ദ സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധന നടത്തും

സ്വന്തം ലേഖിക

കൊച്ചി: ദിലീപ് പ്രതിയായ ഗൂഢാലോചന കേസില്‍ കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ലയുടെ മൊഴി ഇന്നെടുക്കും.

വ്യവസായിയുടെ ശബ്ദസാമ്പിള്‍ ശേഖരിക്കാനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ കാവ്യാ മാധവനും ദിലീപുമടക്കം ഏഴു പേരുടെ ശബ്ദ സാമ്പിളുകളാണ് ശേഖരിച്ച്‌ പരിശോധന നടത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലുമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡില്‍ ലഭിച്ച ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്ന് പരിശോധനയ്ക്ക് അയക്കും.

എന്നാൽ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന വിഐപി താനല്ലെന്ന് വിശദീകരിച്ച്‌ മെഹബൂബ് രംഗത്തെത്തിയിരുന്നു.

മൂന്നു വര്‍ഷം മുന്‍പ് ഖത്തറില്‍ ‘ദേ പുട്ട്’ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മറ്റു കാര്യങ്ങള്‍ അന്വേഷണത്തില്‍ കണ്ടുപിടിക്കട്ടെയെന്നും മെഹബൂബ് പറഞ്ഞു.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.