പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പ് വഴി! അവിവാഹിതനെന്ന് പറഞ്ഞ് പ്രണയം നടിച്ച് അടുത്തുകൂടി ; വിവാഹ വാഗ്ദാനം നല്‍കി വനിത ഡോക്ടറെ ലോഡ്ജിലെത്തിച്ച് ഒരു മാസത്തോളം പീഡിപ്പിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കേസെടുത്തു ; അന്വേഷണത്തിൽ യുവാവിന് ഭാര്യയും മക്കളും, വയനാട്ടില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായും കണ്ടെത്തി ; തട്ടിപ്പുകാരനായി അന്വേഷണം ഊർജിതമാക്കി പോലീസ്
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. കൊച്ചി സ്വദേശിനിയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറുമാണ് പീഡനത്തിനിരയായത്.
തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി തിരുവന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ തമ്ബാനൂര്‍ പോലീസ് കേസെടുത്തു. ഡേറ്റിങ് ആപ്പ് വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്നങ്ങോട്ട് പ്രണയം നടിച്ച് വളരെ അടുത്തു കൂടുകയായിരുന്നു. അവിവാഹിതന്‍ എന്നുപറഞ്ഞ് ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കി ഡോക്ടറുമായി അടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി തിരുവന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ തമ്ബാനൂര്‍ പോലീസ് കേസെടുത്തു. ഡേറ്റിങ് ആപ്പ് വഴിയാണ് ഇവര്‍ പരിചയപ്പെട്ടത്. തുടര്‍ന്നങ്ങോട്ട് പ്രണയം നടിച്ച് വളരെ അടുത്തു കൂടുകയായിരുന്നു. അവിവാഹിതന്‍ എന്നുപറഞ്ഞ് ബന്ധം സ്ഥാപിച്ച ഇയാള്‍ വിവാഹം കഴിക്കുമെന്ന വാഗ്ദാനം നല്‍കി ഡോക്ടറുമായി അടുത്തു.
ഇതിനിടെ കണ്ണിന് പ്രശ്‌നമുണ്ടെന്നും ചികിത്സക്കായി കൂട്ടുവരണമെന്നും പറഞ്ഞാണ് യുവതിയെ തിരുവനന്തപുരത്തേക്ക് വിളിച്ചു വുരത്തി. തുടര്‍ന്ന് ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. തിരിച്ച് മടങ്ങിയതിന് ശേഷമാണ് ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്. ഭാര്യയും മക്കളുമുള്ള ആളാണ് പോലീസികാരന്‍. തുടര്‍ന്നാണ് പരാതി നല്‍കിയതും.
സിവില്‍ പൊലീസ് ഓഫീസറുടെ ഭാര്യ കര്‍ണാടക സ്വദേശിയാണ്. വയനാട്ടില്‍ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതി കേരളം വിട്ടതായി സൂചനയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.