‘അനില്‍ ആന്റണി ബാല്യകാലം മുതലേ സുഹൃത്ത്’; പത്തനംതിട്ടയില്‍ അനിലിനെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

‘അനില്‍ ആന്റണി ബാല്യകാലം മുതലേ സുഹൃത്ത്’; പത്തനംതിട്ടയില്‍ അനിലിനെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ.

പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു.

കോണ്‍ഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എ കെ ആന്റണിയും ഉമ്മൻചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വർഷമാണ് ഉമ്മൻചാണ്ടി അന്തരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നത്. മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാലും ബിജെപിയില്‍ ചേർന്നിരുന്നു.