വാക്കേറ്റവും സംഘർഷവും : മർ​ദ്ദന​മേ​റ്റ് ക​ല്ലി​ല്‍ ത​ല ഇ​ടി​ച്ച് വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

വാക്കേറ്റവും സംഘർഷവും : മർ​ദ്ദന​മേ​റ്റ് ക​ല്ലി​ല്‍ ത​ല ഇ​ടി​ച്ച് വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

​സ്വന്തം ലേഖകൻ
അമ്ബ​ല​പ്പു​ഴ: മ​ര്‍​ദ​ന​മേ​റ്റ് ക​ല്ലി​ല്‍ ത​ല ഇ​ടി​ച്ച് വീ​ണ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പി​ല്‍ കു​ട്ട​പ്പ​ന്‍റെ മ​ക​ന്‍ സു​നി (51) യാ​ണ് മ​രി​ച്ച​ത്.

​വെള്ളി രാ​ത്രി പത്തിന് ​കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

സു​ഹൃ​ത്തു​ക്ക​ളു​മാ​യി വ​ല വ​ലി​ക്കാ​നാ​യി എ​ത്തി​യ സു​നി പാ​ര്‍​ക്കി​നു സ​മീ​പ​ത്ത് മ​റ്റൊ​രു സു​ഹൃ​ത്തു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്പോ​ള്‍ തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ഗോ​കു​ല്‍ (27) സു​നി​യെ അ​സ​ഭ്യം പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ​ളെ വ്യ​ക്ത​മാ​കാ​തി​രു​ന്ന​തിനെ​തു​ട​ര്‍​ന്ന് സു​നി ഇ​വ​ര്‍​ക്കു സ​മീ​പ​മെ​ത്തി. തുടര്‍ന്ന് സു​നി​യും ഗോ​കു​ലു​മാ​യി വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​വു​മു​ണ്ടാ​യി. ഗോ​കു​ല്‍ ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്ന് ക​ല്ലി​ല്‍ ത​ല​യി​ടി​ച്ചു വീ​ണ സു​നി ബോ​ധ​ര​ഹി​ത​നാ​യി.

ബ​ഹ​ളം കേ​ട്ട് എ​ത്തി​യ സു​ഹൃ​ത്തു​ക്ക​ള്‍ സു​നി​യെ തോ​ട്ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​മ്ബ​ല​പ്പു​ഴ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി സു​നി​യെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. ത​ല​യ്ക്കു​പി​ന്നി​ലേ​റ്റ ക്ഷ​തം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക വി​വ​രം.

സു​നി​യെ മ​ര്‍​ദ്ദി​ച്ച അ​ര​യ​ന്‍​പ​റ​മ്ബി​ല്‍ ഗോ​കു​ലി​നെ​തി​രേ മ​ന​ഃപ്പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്തു. ഭാ​ര്യ: ര​ജി​മോ​ള്‍. മ​ക്ക​ള്‍: സു​ക​ന്യ, സ​രു​ണ്‍. മ​രു​മ​ക​ന്‍: ജിനു