‘രക്ഷിക്കാനെത്തിയ ആംബുലൻസ് ജീവനക്കാർക്ക് മർദ്ദനം ‘; ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് മർദ്ദനമേറ്റത് ; ഒടുവിൽ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു

‘രക്ഷിക്കാനെത്തിയ ആംബുലൻസ് ജീവനക്കാർക്ക് മർദ്ദനം ‘; ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് മർദ്ദനമേറ്റത് ; ഒടുവിൽ പോലീസ് എത്തി കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വന്ന ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം. ആക്രമണത്തിൽ ആംബുലൻസ് ഡ്രൈവർക്കും നേഴ്സിനും പരിക്കേറ്റു . വ്യാഴാഴ്ച ഉച്ചയോടെയാണ് വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം. അമിതവേഗത്തിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക്, റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. സംഭവത്തിൽ ബാലരാമപുരം എരുത്താവൂർ സ്വദേശികളായ തൗഫീഖ് (22) ശ്രീനന്ദൻ (19) എന്നിവർക്ക് പരിക്കുപറ്റി.

അപകടം കണ്ടുനിന്ന നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിന്‍റെ സേവനം തേടി. സംഭവസ്ഥലത്ത് എത്തിയ ആംബുലൻസില്‍ നിന്നും ജീവനക്കാർ പുറത്തിറങ്ങാൻ ശ്രമിക്കവേ തൗഫീഖ് അക്രമാസക്തൻ ആവുകയായിരുന്നു. തുടർന്ന് ഇയാൾ ആംബുലൻസ് ജീവനക്കാരെ മർദ്ദിച്ചു. ഇതിനിടെ അപകടത്തിൽ പരിക്കുപറ്റി ഓടയിൽ കിടന്ന ശ്രീനന്ദനെ ആംബുലൻസ് ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. എന്നാല്‍, ഈ സമയം ആംബുലൻസിനുള്ളിൽ കയറിയ തൗഫീഖ് പരിക്ക് പറ്റിയ ശ്രീനന്ദനെ മർദ്ദിക്കുകയും ഇത് തടയാൻ ശ്രമിച്ച ആംബുലൻസിലെ നേഴ്സ് വിഷ്ണുവിനെയും ആക്രമിക്കുകയായിരുന്നെന്ന് 108 ആംബുലൻസ് ജീവനക്കാർ പറയുന്നു. തൗഫീഖ് കൈയിലുണ്ടായിരുന്ന ഹെൽമറ്റ് ആംബുലൻസിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാഹുലിനെ ആംബുലൻസിലെ ഡോറില്‍ നിന്നും പൊട്ടിച്ചെടുത്ത കമ്പി കൊണ്ട് ആക്രമിച്ചു.

ഇത് തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെയും അസഭ്യം വിളിച്ചതോടെ ഇവർ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തി ഇവര് വരെയും ആശുപത്രിയിൽ എത്തിച്ച ശേഷം തൗഫീഖിനെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ആംബുലൻസ് ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group