കോടിമതയിലെ വാഹന പരിശോധന ഗാന്ധിനഗറിലേയ്ക്ക്: പരിശോധനയ്ക്ക് എത്തേണ്ടത് ഇ ടോക്കൺ എടുത്ത വാഹനങ്ങൾ മാത്രം

കോടിമതയിലെ വാഹന പരിശോധന ഗാന്ധിനഗറിലേയ്ക്ക്: പരിശോധനയ്ക്ക് എത്തേണ്ടത് ഇ ടോക്കൺ എടുത്ത വാഹനങ്ങൾ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ആർ.ടി ഓഫീസിൽ ഫിറ്റ്നസ്സ് ടെസ്റ്റും പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ , ഓൾട്ടറേഷൻ എന്നിവയ്ക്കായുള്ള പരിശോധനകൾ ജില്ലയിൽ ആരംഭിച്ചു.

കോടിമതയിൽ നടന്നിരുന്ന പുതിയ വാഹനങ്ങളുടെയും/ 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെയും പരിശോധനയും ഗാന്ധിനഗറിലേക്കു മാറ്റിയിട്ടുണ്ട്. ഇ – ടോക്കൺ എടുത്ത വാഹനങ്ങളുടെ ഉടമകൾക്ക് മാത്രമാണ് ടെസ്റ്റിൽ പങ്കെടുക്കാനാവുക. വാഹന ഉടമകൾ പരിശോധനയ്ക്കായുള്ള സമയം, തീയതി എന്നിവ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന ഇ-ടോക്കൺ സംവിധാനം ഉപയോഗപ്പെടുത്തി തിരഞ്ഞെടുത്തതിന് ശേഷം ആ സമയത്തു തന്നെ വാഹനവുമായി എത്തേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ മെഡിക്കൽ കോളജ് ഗൈനക്കോളജി ബ്ലോക്കിന് സമീപം ബാബു ചാഴികാടൻ റോഡിലാണ് പരിശോധനയ്ക്കായി വാഹനവുമായി എത്തേണ്ടത്. വാഹനത്തിന്റെ കൂടെ ഉടമയോ ഡ്രൈവറോ ഒരാളെ മാത്രമേ പരിശോധന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്നും വരുന്ന ആളുകൾ കോവിഡ്- 19 പ്രകാരം ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സുരക്ഷാ നിബന്ധനകളും നിർബന്ധമായി പാലിക്കുകയും ചെയ്യണമെന്ന് ആർ ടി ഓ കോട്ടയം വി എം ചാക്കോ പറഞ്ഞു.

ഫിറ്റ്നസ് ടെസ്റ്റിനായി വരുന്ന വാഹനങ്ങൾ അവയുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെയും സ്പീഡ് ഗവർണർ ഉള്ള വാഹനങ്ങൾ സ്പീഡ് ഗവർണർ രേഖകളുടെയും, ജി പി എസ് ഘടിപ്പിക്കേണ്ട വാഹനങ്ങൾ ജി പി എസ് പിടിപ്പിച്ച് അതിന്റെ ടെംപററി ഇൻസ്റ്റലേഷൻ സർട്ടിഫിക്കറ്റിന്റെയും കോപ്പികൾ ഹാജരാക്കേണ്ടതാണ്.