വിവാഹം ഉറപ്പിച്ച കാര്യം മറച്ചുവെച്ച്   ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റിങ് ; പ്രണയ കുരുക്കിൽ വീണ പെൺകുട്ടിയെ പീഡിപ്പിച്ചു,  സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; യുവാക്കള്‍ അറസ്റ്റില്‍

വിവാഹം ഉറപ്പിച്ച കാര്യം മറച്ചുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ചാറ്റിങ് ; പ്രണയ കുരുക്കിൽ വീണ പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; യുവാക്കള്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

കൊച്ചി: എറണാകൂളം അബ്ദുൾകലാം മാർഗിൽ വിശ്രമത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നെടുത്ത് പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തി വയനാട് ബത്തേരി ബീനാച്ചി സ്വദേശി താഹിർ, കണ്ണൂർ തളിപ്പറമ്പ് സ്വദേശി ആഷിൻ തോമസ് എന്നിവർ പിടിയിൽ. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും രണ്ട് മോതിരവും ഒരു മാലയും കാണാനില്ലെന്ന് പറഞ്ഞ് ദമ്പതികൾ മുളവുകാട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിലുള്ള സ്വർണകവർച്ചയും പൊലീസ് പുറത്തുകൊണ്ടുവന്നത്.

സംശയം തോന്നിയ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത മകളെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണാഭരണങ്ങൾ യുവാവ് തട്ടിയെടുത്ത വിവരം പറയുന്നത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി വനിതാ പൊലീസുകാരൂടെ മുന്നിൽ പീഡനവിവരം വെളിപ്പെടുത്തിയത്. എറണാകുളം അബ്ദുൾകലാം മാർഗിൽ സ്കൂൾ സമയം കഴിഞ്ഞ് സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ നാട്ടിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിർ പരിചയപ്പെടുകയും ഇൻസ്റ്റഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെൺകുട്ടി ചാറ്റിങ്ങിലൂടെ പ്രണയകുരുക്കിൽ വീഴ്ത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പേര് വിഷ്ണു എന്നാണ് താഹിർ പെൺകുട്ടിയെ പറഞ്ഞുവിശ്വസിപ്പിച്ചത്. പ്രണയത്തിലായ പെൺകുട്ടിയെ താഹിർ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. തുടർന്ന് തന്റെ കൂട്ടാളിയായ ആഷിനുമൊന്നിച്ച് പീഡനവിവരം പുറത്തറിയിക്കുമെന്ന് പറഞ്ഞ്

പെൺകുട്ടിയുടെ ആഭരണങ്ങൾ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു. ആഭരണങ്ങൾ വിറ്റതും പണയം വച്ചതും ആഷിൻ ആയിരുന്നു. ഒളിവിൽ പോയ താഹിർ വയനാട്ടിലെ വീട്ടിൽ നിന്നുമാണ് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് താഹിറിനെ ചോദ്യം ചെയ്തപ്പോഴാണ് ആഷിൻ കൊച്ചിയിലുണ്ടെന്ന് മനസിലാക്കിയത്. അത്യാവശ്യമായി കാണണമെന്ന് താഹിർ ആഷിനെ ഫോൺ വിളിച്ചറിയച്ചതനുസരിച്ച് ഹൈക്കോർട്ട് ഭാഗത്തെത്തിയപ്പോൾ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ആഭരണം വിറ്റുകിട്ടിയ പണം കൊണ്ട്

പ്രതികൾ മയക്കുമരുന്നുകൾ ഉൾപ്പടെയുള്ള ആർഭാട ജീവിതം നയിക്കുകയായിരുന്നു. അബ്ദുൾ കലാം മാർഗിൽ എത്തുന്ന മറ്റ് പെൺകുട്ടികളെ ഇവർ ഇത്തരത്തിൽ പ്രണയം നടിച്ച് പണം കവർന്നിട്ടുണ്ടോയെന്നും ലഹ അടിമകൾ ആക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മുളവുകാട് എസ്ഐ പറഞ്ഞി

Tags :