അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ മകളുടെ താലിക്കെട്ട് ക്ഷേത്ര നടയിൽ :  ഷമീമും നജീബും ഷെറീഫും സഹോദരിയെ അനുഗ്രഹിക്കാനെത്തി

അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ മകളുടെ താലിക്കെട്ട് ക്ഷേത്ര നടയിൽ : ഷമീമും നജീബും ഷെറീഫും സഹോദരിയെ അനുഗ്രഹിക്കാനെത്തി

Spread the love

സ്വന്തംലേഖകൻ

കാഞ്ഞങ്ങാട്: മതത്തിന്റെ പേരിൽ കലഹിക്കുന്നർക്ക് സ്‌നേഹത്തിന്റെ ഭാഷ കാണിച്ചു കൊടുത്തിരിക്കുകയാണ് അബ്ദുള്ള-ഖദീജ ദമ്പതിമാർ .
കാസർകോട്ടെ ‘ഷമീംമൻസി’ലിലെ അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളർത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. രാജേശ്വരിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഭഗവതിയുടെ തിരുനടയിൽ കാഞ്ഞങ്ങാട്ടെ വിഷ്ണുപ്രസാദ് മേൽപ്പറമ്പ് രാജേശ്വരിയുടെ കഴുത്തിൽ മിന്നുകെട്ടി. അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളർത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. ചെറുപ്പത്തിലേ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. പിന്നെ അബ്ദുള്ളയും ഖദീജയുമായിരുന്നു രാജേശ്വരിയുടെ മാതാപിതാക്കൾ.

 

രാജേശ്വരിയുടെ കഴുത്തിൽ വിഷ്ണു താലിചാർത്തുമ്പോൾ അബ്ദുള്ളയുടെയും ഖദീജയുടെയും സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു ഒഴുകയായിരുന്നു. വളർത്തച്ഛനും അമ്മയും ആനന്ദക്കണ്ണീർതുടച്ച് വധൂവരന്മാരെ അനുഗ്രഹിച്ചു. എല്ലത്തിനും സാക്ഷ്യം വഹിച്ച് വധുവിന്റെ മറ്റ് മുസ്ലിം സഹോദരങ്ങളുമുണ്ടായിരുന്നു. ഷമീമിനും നജീബിനും ഷെറീഫിനും സഹോദരിയുടെ വിവാഹം കണ്ട് സന്തോഷം കൊണ്ടു അവരുടെയും കണ്ണു നറിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

”ഏഴോ എട്ടോ വയസ്സായപ്പോൾ വന്നതാണ്. അച്ഛനും അമ്മയും മരിച്ചശേഷം ഇവൾ നാട്ടിലേക്ക് പോയില്ല. ഇപ്പോൾ വയസ്സ് 22 കഴിഞ്ഞു” -വളർത്തുമകളെ കുറിച്ച് അബ്ദുള്ള പറഞ്ഞു. അച്ഛൻ ശരവണൻ കാസർകോട്ടും മേൽപ്പറമ്പിലും കൂലിപ്പണിയെടുത്താണ് ജീവിച്ചത്. ഏറെക്കാലം അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും പണിയെടുത്തു. അങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തിയത്. ഇതിനിടെ അച്ഛനും അമ്മയും മരിച്ചു പോയി. തുടർന്ന് ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളർന്നു.

 

വിവാഹ പ്രായമായപ്പോൾ രാജേശ്വരിയുടെ മതത്തിൽ നിന്ന് തന്നെ വരനെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. വിവാഹാലോചനവന്നപ്പോൾ അബ്ദുള്ളയും വീട്ടുകാരും വിഷ്ണുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കി. പുതിയകോട്ടയിലെ ബാലചന്ദ്രൻ-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തിൽ വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. മുസ്ലീം സമുദായക്കാർക്കുകൂടി കയറാവുന്ന കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തിൽ നടത്താമെന്ന് തീരുമാനിച്ചുത് മകളുടെ മിന്നുകെട്ട് അബ്ദുള്ളയ്ക്കും കാണണമായിരുന്നു ആഗ്രഹം.

 

ഞായറാഴ്ച രാവിലെ അബ്ദുള്ളയുടെ 84-കാരിയായ മാതാവ് സഫിയുമ്മ ഉൾപ്പെടെ ബന്ധുക്കളെല്ലാവരുംം വിവാഹത്തിൽ പങ്കെടുക്കാനെത്തി. വിഷ്ണുവിന്റെ അമ്മയുടെ സഹോദരി പൂർണിമയും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ എച്ച്.ആർ. ശ്രീധരനും ബിജെപി. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധനും വിഷ്ണുവിന്റെ സുഹൃത്തുക്കളുമെല്ലാം ചേർന്ന് വധുവിനൊപ്പമെത്തിയവരെ നാലമ്പലത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ശ്രീകോവിലിനുമുന്നിൽ ചടങ്ങ് തുടങ്ങുമ്പോൾ അബ്ദുള്ളയെയും സഹോദരൻ മുത്തലീബിനെയും ഭാര്യാസഹോദരൻ ബഷീർ കുന്നരിയത്തിനെയും വരന്റെ ആളുകൾ കൈപിടിച്ച് അടുപ്പിച്ചു.