play-sharp-fill
ടിക് ടോക്കിൽ തരംഗമായി സ്‌കൾ ബ്രേക്കർ ചലഞ്ച് ; തലയോട് പിളർക്കുന്ന ചലഞ്ചിന്റെ ഭീതിയിൽ മാതാപിതാക്കൾ

ടിക് ടോക്കിൽ തരംഗമായി സ്‌കൾ ബ്രേക്കർ ചലഞ്ച് ; തലയോട് പിളർക്കുന്ന ചലഞ്ചിന്റെ ഭീതിയിൽ മാതാപിതാക്കൾ

സ്വന്തം ലേഖകൻ

കൊച്ചി: ടിക് ടോക്കിൽ തരംഗമായി സ്‌കൾ ബ്രേക്ക് ചലഞ്ച്, തലയോട് പിളർക്കുന്ന ചലഞ്ചിന്റെ ഭീതിയിൽ മാതാപിതാക്കളും. ബക്കറ്റ് ചലഞ്ച്, കീ കീ ചലഞ്ച്, ബോട്ടിൽ ചലഞ്ച് തുടങ്ങി നിരവധി ചലഞ്ചുകൾ കടന്നുപോയെങ്കിലും സ്‌കൾ ബ്രക്കർ ചലഞ്ചാണ് ഇപ്പോൾ പുതിയതായി ട്രെന്റായിരിക്കുന്നത്.

ഒരാൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് പേർ നിൽക്കുന്നു. നടുവിൽ നിൽക്കുന്ന ആൾ ചാടുന്നതിനിടയിൽ മറ്റ് രണ്ടുപേരും കാലുകൊണ്ട് തട്ടി വീഴ്ത്തുന്നു. ഇതോടെ ഇയാൾ തലയിടിച്ച് താഴെ വീഴുന്നതാണ് സ്‌കൾ ബ്രേക്കർ ചലഞ്ച്. പുറം ഇടിച്ചുവീഴുകയാണ് ഈ ചലഞ്ചിന്റെ ഉദ്ദേശം. ഈ വീഴ്ചയിൽ വലിയ അപകടം തന്നെ സംഭവിച്ചേക്കാം. ഈ വീഴ്ചയിൽ തലയ്ക്ക് സാരമായ പരിക്കേൽക്കാമെന്നുമാണ് വിദഗ്ധാഭിപ്രായം. നിരവധി പേർ ഈ ചലഞ്ച് ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയിൽ പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇതോടെ കൗമാരക്കാരയ മക്കളുള്ള രക്ഷിതാക്കൾ ഭീതിയിലാണ്. അതേസമയം ഈ ചലഞ്ച് പിൻന്തുടരുതെന്ന്
നിരവധി ആളുകൾ സമൂഹ മാധ്യമങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്നുമുണ്ട്. ഇതിൽ ഒരു വീഡിയോയിൽ താഴെ വീഴുന്നയാൾക്ക് ബോധം നഷ്ടപ്പെടുന്നുണ്ട്. ഇതിന് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ട്രെന്റായ കീ.കീ.കീ ചലചലഞ്ച് ഏറെ അപകടം നിറഞ്ഞ ഒന്നായിരുന്നു.