അബോര്‍ഷന് ശേഷമുള്ള ഗര്‍ഭം: ആരോഗ്യമുള്ള കുഞ്ഞിനായി ഉറപ്പുള്ള വഴികള്‍

അബോര്‍ഷന് ശേഷമുള്ള ഗര്‍ഭം: ആരോഗ്യമുള്ള കുഞ്ഞിനായി ഉറപ്പുള്ള വഴികള്‍

Spread the love

സ്വന്തം ലേഖകൻ

ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ ശാരീരികമായും മാനസികമായും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടോ ക്രോമസോം തകരാറുകള്‍ കൊണ്ടോ പലപ്പോഴും ഗര്‍ഭം അബോര്‍ഷനില്‍ കലാശിക്കുന്നു

ഇത് സ്ത്രീകളില്‍ മാനസികമായും ശാരീരികമായും ഉണ്ടാക്കുന്ന തകര്‍ച്ചകള്‍ നിസ്സാരമല്ല. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. അതുകൊണ്ട് തന്നെ അബോര്‍ഷന്‍ എന്ന അവസ്ഥ പലര്‍ക്കും കൈകാര്യം ചെയ്യുന്നതിന് അപ്പുറത്തേക്കുള്ള അവസ്ഥകള്‍ സൃഷ്ടിക്കുന്നു. ശാരീരിക അവശതകള്‍ മാറിയാലും പലരിലും മാനസികമായുള്ള അവശതകള്‍ വിടാതെ നില്‍ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം അവസ്ഥകളില്‍ അടുത്ത ഗര്‍ഭധാരണത്തിന് വേണ്ടി ദമ്ബതികള്‍ ശ്രമിക്കുമ്ബോള്‍ നാം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അബോര്‍ഷന് ശേഷം എപ്പോള്‍ അടുത്ത ഗര്‍ഭധാരണം വേണം, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നതിന് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം, ആരോഗ്യമുള്ള ഗര്‍ഭധാരണത്തിന് എങ്ങനെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഓരോ ദമ്ബതികളും മനസ്സിലാക്കേണ്ടതാണ്.