പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ അജ്ഞാതൻ വെടിവെച്ച് കൊന്നു; കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഭവം;പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് മകൻ
ചണ്ഡീഗഡ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെ അജ്ഞാതൻ വെടിവെച്ച് കൊലപ്പെടുത്തി. ആം ആദ്മി പാര്‍ട്ടി കിസാന്‍ വിംഗ് അധ്യക്ഷന്‍ തര്‍ലോചന്‍ സിംഗ് ആണ് തിങ്കളാഴ്ച വൈകിട്ട് 6.45 ഓടെ കൊല്ലപ്പെട്ടത്.
കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വച്ചാണ് സംഭവം.
റോഡിന് സമീപത്താണ് തര്‍ലോചന്‍ സിംഗിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമി പെട്ടന്ന് ആം ആദ്മി നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ് കിടന്ന തര്‍ലോചന്‍ സിംഗിനെ അദ്ദേഹത്തിന്‍റെ മകനും നാട്ടുകാരും ചേർന്ന് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് തർലോചന്റെ മകൻ ഹര്‍പ്രീത് ആരോപിച്ചു. അതേസമയം കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ തർലോചന്റെ തലയിലുൾപ്പടെ മൂന്ന് വെടിയുണ്ടകൾ തറച്ച് കയറിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ വിവരങ്ങൾ പുറത്ത് വിടുമെന്നും എസ്പി അറിയിച്ചു.