കോട്ടയം നഗരസഭയിൽ ചെക്ക് മുക്കുന്നതാര്? പെൻഷൻ തട്ടിപ്പിനു പിന്നാലെ മറ്റൊരു തട്ടിപ്പുകൂടി പുറത്തേക്ക്: നഗരസഭ പെരുങ്കള്ളൻമാരുടെ കൂടാരം
കോട്ടയം : നഗരസഭയിൽ ലഭി
ക്കുന്ന ചെക്കുകളും ഡ്രാഫ്റ്റുകളും സമയത്തു ബാങ്കിൽ നൽകുന്നില്ലെന്ന് ആക്ഷേപം. ഈ ഇനത്തിലും നല്ലൊരു തുക ചില ഉദ്യോഗസ്‌ഥർ തിരിമറി നടത്തു ന്നതായി പരാതിയുണ്ട്.
വിവിധ ഇനങ്ങളിൽ തുക അടയ്ക്കാനുള്ളതിന് പകരമായി നൽകുന്ന ചെക്കുകളും ഡ്രാഫ്റ്റുകളുമാണ് സമയത്ത് ബാങ്കുകളിൽ നൽകാതെ തിരിമറി നടത്തുന്നത്.
ചെക്ക് സമർപ്പിക്കുന്നവരും ചില ഉദ്യോഗസ്‌ഥരും ഒത്തു കളിച്ചാണ് ഇങ്ങനെ തുക കൈക്കലാക്കുന്നതെന്നും ആക്ഷേപം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
10,000 രൂപയുടെ ചെക്ക് നൽകിയാൽ ഇവ സമയത്ത് ബാങ്കിൽ നൽകാതെ പിന്നീട് ചെക്ക് നൽകിയ ആളിനെ ബന്ധപ്പെട്ട് അതിൻ്റെ പകുതി തുക അയാൾക്ക് വാഗ്ദാനം ചെയ്യും.
പകുതി ഉദ്യോഗസ്‌ഥനും എടു ക്കുന്ന രീതിയിലാണ് ക്രമക്കേടെന്നാണു സൂചന.
ചെക്ക് വഴിയുള്ള ക്രമക്കേടി നെതിരെ നഗരസഭാംഗം ജൂലിയസ് ചാക്കോ നഗരസഭയിൽ രേഖാമൂലം ചോദ്യങ്ങൾ ഉന്നയിച്ചിട്ടും മറുപടി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്.
2020 മുതൽ ഇതുവരെ നഗരസഭ കാഷ് കൗണ്ടറിൽ ലഭിച്ച ചെക്കുകൾ എത്ര എണ്ണം? തുക എത്ര വീതം?, രസീത് നമ്പർ? ആകെ എണ്ണം?, ചെക്കുകൾ സമയബന്ധിതമായി മാറി നഗരസഭാ
അക്കൗണ്ടിൽ ചേർത്തിട്ടുണ്ടോ?, അക്കൗണ്ടിൽ വരവ് വയ്ക്കാ ത്തവ ഉണ്ടോ? ഉണ്ടെങ്കിൽ എത്ര?: എന്നീ ചോദ്യങ്ങൾക്കു ള്ള മറുപടി ഓഗസ്റ്റ് 15 മുൻപ് രേഖാമൂലം ലഭ്യമാക്കണമെന്ന് ചീഫ് അക്കൗണ്ടന്റിനോട് നഗര സഭാധ്യക്ഷ ആവശ്യപ്പെട്ടെങ്കിലും അതിനും മറുപടി ലഭിച്ചിട്ടില്ല.
കഴിഞ്ഞദിവസം കൗൺസിൽ യോഗത്തിൽ അംഗം ഇതു ചോദിച്ചെങ്കിലും ഉത്തരം ലഭിച്ചില്ല. നിയമമനുസരിച്ച് 7 ദിവസത്തിനകം മറുപടി നൽകേണ്ടതായിരുന്നു. മറുപടി ലഭ്യമായില്ലെങ്കിൽ അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യേണ്ട തായിരുന്നു. ഇതൊന്നും നഗരസഭയിൽ നടക്കുന്നില്ല.
കൗണ്ടറിൽ ചെക്ക്, ഡ്രാഫ്റ്റ് സംബന്ധിച്ച വിവരങ്ങൾ രേഖ പ്പെടുത്തുന്ന രജിസ്‌റ്ററും നഷ പ്പെട്ടതായി സൂചനയുണ്ട്.
കഴിഞ്ഞദിവസം പെൻഷൻ തട്ടിപ്പ് നടത്തിയതുമായി ബന്ധ പ്പെട്ട ഒളിവിലായ ക്ലാർക്ക് അഖിൽ സി.വർഗീസിന്റെ മേശ യിൽനിന്നു ചെക്കുകളും സ്രാഫ്റ്റുകളും കണ്ടെത്തിയിരുന്നു.