play-sharp-fill
ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ; സൈബർ സെല്ലിൽ പരാതി നല്‍കി സംവിധായകൻ ബ്ലെസി

ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ; സൈബർ സെല്ലിൽ പരാതി നല്‍കി സംവിധായകൻ ബ്ലെസി

സ്വന്തം ലേഖകൻ

കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. നവമാധ്യമങ്ങളിലൂടെ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതിനെതിരേ സംവിധായകൻ ബ്ലെസി നിയമനടപടികള്‍ സ്വീകരിച്ചു.

എറണാകുളം സൈബർ സെല്ലിലാണ് ബ്ലെസി പരാതി നല്‍കിയിരിക്കുന്നത്. വ്യാജ പതിപ്പിന്‍റെ സ്ക്രീൻഷോട്ടുകളും ബ്ലെസി സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. തിയെറ്ററില്‍ വൻ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരെ ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് സിനിമയുടെ വ്യാജൻ പുറത്തിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ ബെന്യാമിൻ രചിച്ച ആടു ജീവിതം എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ്. സംവിധായകൻ 16 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.

റിലീസ് ചെയ്ത ആദ്യദിനം തന്നെ ചിത്രം 4.8 കോടി രൂപയാണ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 15 കോടി രൂപയും സ്വന്തമാക്കിയിരുന്നു.