പ്രണയം നിരസിച്ച 17കാരിയെ 18 തവണ കുത്തി പ്രതികാരം;ബന്ധുവായ യുവാവ് പിടിയിൽ

പ്രണയം നിരസിച്ച 17കാരിയെ 18 തവണ കുത്തി പ്രതികാരം;ബന്ധുവായ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ
അഹമ്മദാബാദ്: പ്രണയം നിരസിച്ചതിന്റെ പേരിൽ 17 വയസ്സുകാരിയായ പെൺകുട്ടിയെ അതിക്രൂരമായി കുത്തി പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തിയ പ്രതി പെൺകുട്ടി ബോധരഹിതയായി നിലത്ത് വീഴുന്നത് വരെ കുത്തിക്കൊണ്ടിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

23കാരനായ കിഷൻ ബാബാജിയാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. കിഷൻ വീട്ടിലെത്തിയ സമയത്ത് പെൺകുട്ടിയുടെ സഹോദരി കടയിൽ പോയിരിക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങി തിരികെ വന്നപ്പോഴാണ് പെൺകുട്ടി രക്തത്തിൽ കുളിച്ച് കിടക്കുന്നത് സഹോദരി കണ്ടത്. പരിക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പിന്നീട് രാജ്കോട്ടിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ പ്രണയാഭ്യർത്തനയുമായി പെൺകുട്ടിയുടെ പിറകെ നടന്നിരുന്നു. വിവാഹം കഴിക്കാൻ നിർബന്ധിച്ചിരുന്നതായും നിരസിച്ചതിനെ തുടർന്ന് യുവാവ് പലപ്പോഴും പെൺകുട്ടിയെ മർദ്ദിച്ചിരുന്നതായും പോലീസ് പറയുന്നു. ആക്രമിക്കുക എന്ന ഉദ്ദേശത്തോടെയാണ് പെൺകുട്ടി വീട്ടിൽ തനിച്ചുള്ളപ്പോൾ പ്രതി എത്തിയതെന്നും പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group