പ്രണയം നിരസിച്ച 17കാരിയെ 18 തവണ കുത്തി പ്രതികാരം;ബന്ധുവായ യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ അഹമ്മദാബാദ്: പ്രണയം നിരസിച്ചതിന്റെ പേരിൽ 17 വയസ്സുകാരിയായ പെൺകുട്ടിയെ അതിക്രൂരമായി കുത്തി പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തിയ പ്രതി പെൺകുട്ടി ബോധരഹിതയായി നിലത്ത് വീഴുന്നത് വരെ കുത്തിക്കൊണ്ടിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 23കാരനായ കിഷൻ ബാബാജിയാണ് പെൺകുട്ടിയെ […]