video
play-sharp-fill

ട്രേഡ് യൂണിയൻ പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നത് ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ട്; മുഖ്യമന്ത്രിക്ക് പരാതി നൽകി അഡ്വ. ചന്ദ്രചൂഡൻ നായർ

Spread the love

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്താനിരിക്കുന്ന പണിമുടക്കില്‍ സംസ്ഥാന സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു.

സർക്കാർ ജീവനക്കാർ പണിമുടക്കിൽ ഭാഗമാകാൻ പാടില്ലെന്ന ഹൈക്കോടതി വിധി ലംഘിച്ചാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പണിമുടക്കമെന്നാണ് പരാതി. അഡ്വ.ചന്ദ്രചൂഡൻ നായരാണ് പണിമുടക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചതും മുഖ്യമന്ത്രിക്കും പരാതി നലകിയതും. പണിമുടക്കിന് നേതൃത്വം നല്‍കുന്ന സംഘടനാ നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

കൂടാതെ, വ്യാഴാഴ്ച ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനത്തിൽ, 2025 മെയ് 20-ന് നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒന്‍പതിലേക്ക് മാറ്റിവച്ചു. മേയ് 20-ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും. തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക, ഇപിഎഫ് പെൻഷൻ കുറഞ്ഞത് ₹9,000 ആയി ഉയർത്തുക തുടങ്ങിയ 17 പ്രധാന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group