മുണ്ടക്കയം കോരൂത്തോട് അമ്പലക്കുന്നിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മരിച്ചത് കോരുത്തോട് സ്വദേശികൾ ; അപകടം ഇന്ന് രാവിലെ 9ന്
കോരുത്തോട്: അമ്പലക്കുന്ന് 116 റോഡിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോരുത്തോട് സ്വദേശികളായ കിഷോർ എന്ന് വിളിക്കുന്ന രതീഷ് (51) രാജേഷ് (31) എന്നിവരാണ് മരണപ്പെട്ടത്.
ഓട്ടോറിക്ഷ ഡ്രൈവർ ശശിധരനും പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയത്തേക്ക് വരികയായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ച രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മറ്റ് നടപടികൾ സ്വീകരിച്ചു വരുന്നു. അപകടത്തെ തുടർന്ന് കൂടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Third Eye News Live
0