സീരിയൽ നടി ഷംനത്തിന്റെ വീട്ടിൽ റെയ്ഡ്; പരിശോധനയിൽ 3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു ; നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊല്ലം: എംഡിഎംഎയുമായി സീരിയൽ നടി അറസ്റ്റിൽ. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീ നന്ദനത്തിൽ ഷംനത്ത് (പാർവതി – 36) ആണ് പിടിയിലായത്.
ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണു പോലീസ് പരിശോധന നടത്തിയത്.
പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. വീട്ടിൽനിന്ന് 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0