നിരോധനം മറികടന്ന് പ്രവേശിച്ച ലോറി വഴിയിൽ കുടുങ്ങി: ഇന്നലെ രാത്രി കുമരകത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു: പോലീസ് എത്തി ലോറി പിന്നോട്ടെടുപ്പിച്ചു.
കുമരകം: കുമരകത്ത് രാത്രിയിൽ വീണ്ടും ഗതാഗത കുരുക്ക്. വലിയ വാഹനങ്ങൾക്ക് നിരോധനമുള്ള ഹോസ്പിറ്റൽ റാേഡിൽ ലോറി കുടുംങ്ങിയതോടെയാണ് മണിക്കുറുകളോളം
ഗതാഗതം സ്തംഭിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. നിരോധനമുള്ള റോഡിലേക്ക് ലോറി കടന്നതോടെ ഹോസ്പിറ്റൽ റോഡിലും ഗുരുമന്ദിരം റോഡിലും
ഗാതാഗതക്കുരുക്കുണ്ടായി. കുമരകം പാേലീസെത്തി ഏറെ ദൂരം ലോറി പിന്നോട്ട് ഓടിച്ചാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം കോണത്താറ്റ് പാലം പണി നടക്കുന്നതിനാൽ വാഹന ഗതാഗതം ഹോസ്പിറ്റൽ റോഡിലുടെ തിരിച്ചു വിട്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോസായതിനാൽ വലിയ
വാഹനങ്ങൾക്ക് പ്രവേശനമില്ല.
വിലക്ക് മറികടന്ന് രാത്രികാലങ്ങളിൽ വലിയ വാഹനങ്ങൾ പോകാറുണ്ട്. അങ്ങനെ അനധികൃതമായി ഇന്നലെ രാത്രി കടന്നുപോയ ലോറിയാണ് വഴിയിൽ കുടുങ്ങിയത്.
Third Eye News Live
0