ഓണസദ്യയില്‍ ചോറിന് പകരം ചപ്പാത്തി ; ‘ഇത് എന്ത് ഓണസദ്യ’ എന്ന് മലയാളികൾ ; സംഭവം വെെറലായതിന് പിന്നാലെ വിശദീകരണവുമായി കമ്പനി
സ്വന്തം ലേഖകൻ
ബംഗളൂരു: ഓണം എന്ന് പറഞ്ഞാല്‍ ആദ്യം മലയാളികളുടെ മനസില്‍ ഓടി വരുന്നത് പൂക്കളവും ഓണസദ്യയും മാവേലിയുമെല്ലാമാണ്.
അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് ഓണസദ്യ. നല്ല തുമ്ബപ്പൂ ചോറ് ഇലയില്‍ വച്ച് ചുറ്റും കറികളുമായി നല്ല കിടിലൻ സദ്യ. ആലോചിക്കുമ്ബോള്‍ തന്നെ വായില്‍ വെള്ളം വരും. എന്നാല്‍ ഓണസദ്യയില്‍ ചോറിന് പകരം ചപ്പാത്തിയായല്ലോ?.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത്തരം ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. പ്രശസ്ത ബംഗളൂരുവിലുള്ള ഇലക്ട്രിക് ടു വീലർ വാഹന നിർമാതാക്കളായ ഏതർ എനർജിയുടെ ബംഗളൂരുവിലെ ഓഫീസില്‍ ഒരുക്കിയ ഓണാഘോഷത്തിനിടെയാണ് സംഭവം നടക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്. ഇലയില്‍ കറികള്‍ക്കൊപ്പം ചപ്പാത്തി വിളമ്ബിയിരിക്കുന്നത് കാണാം.
കമ്ബനിയുടെ സഹ സ്ഥാപകനായ തരുണ്‍ മെഹ്തയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇലകളിലും ഉപ്പേരിയും അവിയലും മറ്റ് കറികളും വച്ചിട്ടുണ്ട്. എന്നാല്‍ ചോറ് അതിലില്ല പകരം ചപ്പാത്തിയാണ് ഉള്ളത്. ചിത്രത്തിന് നിരവധി കമന്റും വരുന്നുണ്ട്. ‘ഇത് എന്ത് ഓണസദ്യ’, ‘ഇതിനെ ഓണസദ്യയായി അംഗീകരിക്കാൻ എനിക്ക് കഴിയില്ല’, ‘ഇതാണോ നോർത്ത് ഇന്ത്യൻ ഓണസദ്യ’, എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
സംഭവം വെെറലായതിന് പിന്നാലെ കമ്ബനി ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വെെറലായ ചിത്രങ്ങള്‍ കണ്ടിരുന്നു. ചപ്പാത്തി മാത്രമല്ല അന്ന് അവിടെ ചോറും സാമ്ബാറുമെല്ലാം വിളമ്ബിയിരുന്നു. ഇത് ചോറ് വിളമ്ബുന്നതിന് മുൻപ് എടുത്ത ചിത്രമാണെന്നും കമ്ബനി വ്യക്തമാക്കി.