Spread the love

ആലപ്പുഴ: ഓണാഘോഷത്തിനിടെ അഭിഭാഷകന്റെ തലയടിച്ചുപൊട്ടിച്ചു. അഭിഭാഷകനായ രതീഷിന്റെ തലയാണ് മറ്റൊരു അഭിഭാഷകന്‍ ജയദേവ് അടിച്ചുപൊട്ടിച്ചത്.

video
play-sharp-fill

മറ്റൊരാളെ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്തതിനാണ് അക്രമം. ഓണാഘോഷത്തിന്റെ ചിത്രം പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫറെയാണ് ജയദേവ് കൈയ്യേറ്റം ചെയ്തത്.

ഇത് ചോദ്യംചെയ്ത രതീഷിനെ പിന്നീട് ജയദേവ് ആക്രമിക്കുകയായിരുന്നു. രതീഷിന്റെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ചാണ് പരിക്കേല്‍പ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ അഡ്വ. രതീഷ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രതീഷിന്റെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.