Spread the love

കൊച്ചി: കൊച്ചി സ്വദേശിയിൽ നിന്നും സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞു വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടിയ കേസിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു.

video
play-sharp-fill

ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ബിഹാർ സ്വദേശി പ്രിൻസ് പ്രകാശാണ് പിടിയിലായത്. ഇയാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ കൊച്ചിയിലെത്തിച്ചു.

ഫെബ്രുവരിയിലാണു കൊച്ചി സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞു തട്ടിയെടുത്തത്. ഈ കേസിൽ നേരത്തേ 4 പേർ അറസ്റ്റിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രിൻസിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും സെൻട്രൽ പൊലീസ് അറിയിച്ചു.