play-sharp-fill
ദിവസവും ഒരു നേരമെങ്കിലും മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിച്ചു നോക്കൂ, അറിയാം ഗുണങ്ങൾ

ദിവസവും ഒരു നേരമെങ്കിലും മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിച്ചു നോക്കൂ, അറിയാം ഗുണങ്ങൾ

ദിവസവും ഒരു നേരം മുളപ്പിച്ച പയർവർഗങ്ങള്‍ കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങല്‍ നല്‍കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ ഫൈബർ അടങ്ങിയ മുളപ്പിച്ച പയർവർഗങ്ങള്‍ സഹായിക്കുന്നു.

മലബന്ധം തടയാൻ സഹായിക്കുന്ന എൻസൈമുകളും അവയില്‍ അടങ്ങിയിട്ടുണ്ട്.


മുളപ്പിച്ച പയറിലും മറ്റും ഉയർന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ കലോറിയും കുറവാണ്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ നിന്ന് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളപ്പിച്ച പയർ വർഗ്ഗങ്ങള്‍ കഴിക്കുന്നത് പ്രോട്ടീൻ ആവശ്യകതകള്‍ നിറവേറ്റാൻ സഹായിക്കും. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ നില മെച്ചപ്പെടുത്തുവാനും ഇവ ഭക്ഷണക്രമത്തില്‍ നിർബന്ധമായും ഉള്‍പ്പെടുത്തുക.

ശരീരത്തില്‍ ഇരുമ്ബിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും.

മുളപ്പിച്ച പയർ വർഗങ്ങളിലെ വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് കണ്ണുകളുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകള്‍ മുളപ്പിച്ച പയർ വർഗങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

മുളപ്പിച്ച പയർ വർഗങ്ങള്‍ പതിവായി കഴിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കുകയും തലയോട്ടിയിലെ താരൻ ഒഴിവാക്കുകയും മുടിയുടെ ഘടനയും വളർച്ചയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആൻ്റിഓക്‌സിഡൻ്റുകള്‍ കൂടുതലായതിനാല്‍ പയർവർഗങ്ങള്‍ അകാല നര തടയുന്നു.

മുളപ്പിച്ച പയറില്‍ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് ശുക്ലത്തിന്റെ ഗുണവും ചലനവും മെച്ചപ്പെടുത്തുന്നു. മാത്രമല്ല, ഇവ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഉദ്ധാരണക്കുറവ് തടയാൻ സഹായിക്കുകയും ചെയ്യുന്നു. കൊഴുപ്പ് കുറഞ്ഞതും നാരുകളാല്‍ സമ്ബന്നവുമായ പയർ വർഗങ്ങള്‍ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.