പ്രസവ ശാസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി; ഡോക്ടര്‍ക്കെതിരെ കേസ്
ഹരിപ്പാട് :പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതരവീഴ്ചയെന്ന പരാതിയില്‍ ഹരിപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു . ആലപ്പുഴ പെണ്ണുക്കര സ്വദേശിയായ ഇരുപത്തെട്ടുകാരിക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. വയറ്റിനുള്ളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുടര്‍ന്ന് രക്തം കട്ടപിടിച്ചു. പഞ്ഞിക്കെട്ട് പുറത്തെടുക്കാന്‍ രണ്ടാമത് ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെ നടപടിയാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
Third Eye News Live
0