നടൻ സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; പിന്നില്‍ ലോറൻസ്‌-ബിഷ്ണോയി സംഘമെന്ന് പൊലീസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍

നടൻ സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം; പിന്നില്‍ ലോറൻസ്‌-ബിഷ്ണോയി സംഘമെന്ന് പൊലീസ്; മൂന്ന് പേര്‍ കസ്റ്റഡിയില്‍

മുംബൈ: സല്‍മാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തില്‍ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നല്‍കിയവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന.
അക്രമണത്തിന് പിന്നില്‍ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിച നിഗമനം.

വെടിവച്ചത് രാജസ്ഥാൻ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ പ്രതികള്‍ സംഭവത്തിന്‌ പിന്നാലെ മുംബൈ വിട്ടുവെന്നാണ് ഇപ്പോള്‍ അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്ത പോലീസ്, ഇന്നലെ തന്നെ ഇവരുടെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.

ബൈക്കിലെത്തിയ അക്രമികള്‍ മൂന്ന് റൗണ്ട് വെടിയുതിർത്തു . സംഭവ സമയത്ത് സല്‍മാൻ ഖാൻ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ചുവരില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയതോടെ വിദേശ നിർമ്മിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തില്‍ പോലീസ് മൗനം തുടരുകയാണ്. അൻമോല്‍ ബിഷ്‌ണോയ് എന്ന ഐഡിയില്‍ നിന്നും വന്ന ഫേസ്ബുക്ക്‌ പോസ്റ്റിന്റെ ആധികാരികതയാണ് പോലീസ് പരിശോധിക്കുന്നത്.

നേരത്തെയും ഇതേ സംഘത്തിന്റെ ഭീഷണി സല്‍മാൻ ഖാന് നേരെ എത്തിയിരുന്നു. നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന താരത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.