ഇടുക്കി കുമളിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേർ മരിച്ചു;  യുവാവിന്റെ കൈ അറ്റുപോയി

ഇടുക്കി കുമളിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേർ മരിച്ചു; യുവാവിന്റെ കൈ അറ്റുപോയി

ഇടുക്കി: കുമളി ഹോളിഡേ ഹോമിന് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം.

കന്നിമാചോലയിലേക്ക് പോയ ബൈക്ക് കുമളി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ്, സന്തോഷ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവാക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന അരുണിന്റെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ സന്തോഷിന്റെ കൈ അറ്റുപോയി.