play-sharp-fill
ഈദ് ഗാഹിനായി ക്രിസ്ത്യൻ പള്ളിമുറ്റം വിട്ടുകൊടുത്തു; കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മറ്റൊരു ഉദാഹരണമായി മഞ്ചേരിയിലെ സി.എസ്.ഐ പള്ളി

ഈദ് ഗാഹിനായി ക്രിസ്ത്യൻ പള്ളിമുറ്റം വിട്ടുകൊടുത്തു; കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ മറ്റൊരു ഉദാഹരണമായി മഞ്ചേരിയിലെ സി.എസ്.ഐ പള്ളി

മലപ്പുറം: ഈദ് ഗാഹിനായി പള്ളിയങ്കണം തുറന്നുകൊടുത്ത് മഞ്ചേരിയിലെ സി.എസ്.ഐ നിക്കോളാസ് മെമ്മോറിയല്‍ ചർച്ച്‌.

ചെറിയ പെരുന്നാള്‍ ദിവസമായ ഇന്നലെ ക്രിസ്ത്യൻ പള്ളിമുറ്റത്ത് നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തൊട്ടടുത്തുള്ള സർക്കാർ യു.പി. സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു വർഷങ്ങളായി ഈദ് ഗാഹ് നടന്നുവന്നിരുന്നത്.


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പഞ്ചാത്തലത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ഈദ് ഗാഹ് നടത്താൻ സാധിക്കാതിരുന്നതിനാലാണ് മറ്റൊരു വേദി കണ്ടത്തേണ്ടിവന്നത്.
വിശേഷ ദിനത്തില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ആതിഥ്യമരുളാൻ കഴിഞ്ഞതില്‍ പള്ളി വികാരി ഫാ. ജോയ് മസ്സിലാമണി സന്തോഷം പ്രകടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം അവസരങ്ങളില്‍ പരസ്പരം സ്‌നേഹത്തോടെ ഒന്നിച്ചുപോകാനുള്ള ശ്രമമുണ്ടാകണമെന്നും അത് ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈദ് ഗാഹിനായി സ്ഥലം വിട്ടുനല്‍കാൻ തയ്യാറായ പള്ളി അധികൃതർക്ക്‌ ഈദ് ഗാഹ് കമ്മിറ്റി നന്ദി പറഞ്ഞു.