play-sharp-fill
മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി; ലക്ഷ്യം തീരദേശമേഖലയിലെ മൊത്തവില്‍പന; ഒടുവില്‍ രഹസ്യ വിവരത്തില്‍ കയ്യോടെ പൊക്കി പൊലീസ്

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി; ലക്ഷ്യം തീരദേശമേഖലയിലെ മൊത്തവില്‍പന; ഒടുവില്‍ രഹസ്യ വിവരത്തില്‍ കയ്യോടെ പൊക്കി പൊലീസ്

തൃശൂര്‍: അതിമാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍.

തൃശൂര്‍ ഡാന്‍സാഫ് ടീമും വാടാനപ്പള്ളി പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ വയനാട് നീലഗിരി കൊന്നച്ചല്‍ ചീരന്‍ വീട്ടില്‍ സ്റ്റാലിന്‍ മാത്യു (24) ആണ് പിടിയിലായത്.

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവ്‌നീത് ശര്‍മ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയില്‍ നിന്നും 80,000 രൂപ വിലവരുന്ന 12.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാതയില്‍ തളിക്കുളം ഹൈ സ്‌കൂളിനടുത്ത് പ്രത്യേക പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് സഹിതം യുവാവിനെ പിടികൂടിയത്. തീരദേശ മേഖലയില്‍ മൊത്തവില്‍പന നടത്തുന്നതിനായാണ് പ്രതി എം ഡി എംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.

ഇയാള്‍ തീരദേശ മേഖലയിലെ സിന്തറ്റിക്ക് മയക്ക് മരുന്ന് വിപണനം നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്.