കോട്ടയം കടുത്തുരുത്തിയിൽ മദ്യലഹരിയില്‍ കൈയാങ്കളി; വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു യുവാവ് മരിച്ചു; കേസെടുത്ത് പൊലീസ്
കടുത്തുരുത്തി: മദ്യലഹരിയില്‍ നടത്തിയ കൈയാങ്കളിക്കിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു യുവാവ് മരിച്ചു.
ഒപ്പം കിണറ്റില്‍ വീണ യുവാവിന്‍റെ അമ്മാവനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി.
പൂഴിക്കോല്‍ ഇടപ്പറമ്പില്‍ പരേതനായ സുനിലിന്‍റെ മകന്‍ ഇ.എസ്. വിഷ്ണു (25) ആണ് മരിച്ചത്.
വിഷ്ണുവിന്‍റെ മാതൃസഹോദരന്‍ തോട്ടകം വാട്ടുകരി ഷിനോ (43) യെയാണ് പരിക്കുകളോടെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഷിനോയ്‌ക്കെതിരേ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലിന് പരിക്കേറ്റ ഷിനോ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവാഴ്ച രാത്രി 7.30 ഓടെ പൂഴിക്കോലില്‍ വിഷ്ണുവിന്‍റെ വീട്ടുമുറ്റത്താണ് സംഭവം. മദ്യലഹരിയില്‍ ഇരുവരും ഏറ്റുമുട്ടുകയും ഇതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയുമായിരുന്നു.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസി ഷാജി കിണറ്റിലിറങ്ങി ഷിനോയെ രക്ഷപ്പെടുത്തിയെങ്കിലും വിഷ്ണു മുങ്ങിപ്പോയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന്‍റെ സംസ്‌കാരം നടത്തി.